സ്വപ്‌നയുടെ ഹര്‍ജി തളളിയ കോടതി വിധി വി ഡി സതീശനും, കോട്ടിട്ട ചാനല്‍ അവതാരകര്‍ക്കും സമര്‍പ്പിക്കുന്നു, കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്

0
സ്വപ്‌നയുടെ ഹര്‍ജി തളളിയ കോടതി വിധി വി ഡി സതീശനും, കോട്ടിട്ട ചാനല്‍ അവതാരകര്‍ക്കും സമര്‍പ്പിക്കുന്നു, കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് | Submitting Swapna's Petition to VD Satheesan and Kottitta Channel Anchors, KT Jalil's Facebook Post

സ്വപ്‌ന സുരേഷിന്റെ ഹര്‍ജി തള്ളിയ കോടതി വിധി പ്രതിപക്ഷ നേതാവ് വി ഡി സതീശനും തന്നെ പരിഹസിച്ചവര്‍ക്കും സമര്‍പ്പിക്കുന്നതായി കെ.ടി.ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ . മാധ്യമ പ്രവര്‍ത്തകരെയും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
സ്വര്‍ണ്ണക്കടത്തുമായോ ഡോളര്‍ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജല്‍പനങ്ങള്‍ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സര്‍ക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച ‘ഡിപ്ലോമാറ്റിക്ക് സ്വര്‍ണ്ണക്കടത്തു’ കേസിലെ പ്രതികള്‍ക്കെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിന്‍മേല്‍ പോലീസിന് അന്വേഷണം തുടരാം.
ഞാന്‍ നല്‍കിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികള്‍ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനല്‍ അവതാരകര്‍ക്കും അന്തിച്ചര്‍ച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികള്‍ക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമര്‍പ്പിക്കുന്നു.
Content Highlights: Submitting Swapna's Petition to VD Satheesan and Kottitta Channel Anchors, KT Jalil's Facebook Post
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !