പുതു തലമുറകളുടെ ധൈഷണികമികവിന്റെ പ്രദർശനശാലയായി ടാലന്റ് സമ്മിറ്റ്

0
പുതു തലമുറകളുടെ ധൈഷണികമികവിന്റെ പ്രദർശനശാലയായി ടാലന്റ് സമ്മിറ്റ് | Talent Summit as a showcase for new generation's ambitions

പൊന്നാനി: ബാലസംഘം മലപ്പുറം ജില്ല സമ്മേളനത്തിന്റെ ഭാഗമായി പൊന്നാനിയിൽ സംഘടിപ്പിച്ച 'ടാലന്റ് സമ്മിറ്റ്' പുതു തലമുറയുടെ ധൈഷണിക സർഗ്ഗാത്മക മികവുകൾ അറിയാനുള്ള വേദിയായി. പൊന്നാനി ഈശ്വരമംഗലത്തുള്ള നിള പൈതൃകമ്യൂസിയത്തിൽ നടന്ന ടാലന്റ് സമ്മിറ്റിൽ വിവിധ മേഖലകളിൽ ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ഇരുപത്തിരണ്ട് ബാല പ്രതിഭകൾ പങ്കെടുത്തു. പ്രശസ്ത ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമായ ഡോ. കെ ശ്രീകുമാർ പരിപാടി ഉദ്‌ഘാടനം ചെയ്തു.

ചെറുപ്രായത്തിൽ തന്നെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒമ്പതു നോവലുകൾ പ്രസിദ്ധീകരിച്ച സിനാഷ, മുളകളുടെ തോഴി എന്നറിയപ്പെടുന്ന നൈനാ ഫെബിൻ, രാഷ്ട്രപതിയുടെ അവാർഡ് നേടിയ കാഴ്ച്ച പരിമിതിയുള്ള വിദ്യാർത്ഥി റിൻഷ, ക്ളാസ്‌മുറിയിലെ പാട്ടിലൂടെ ശ്രദ്ധ നേടിയ മിലൻ, തീൻ മേശയിലേക്ക് ഭക്ഷണമെത്തിക്കുന്നതിനുള്ള റോബോട്ടിനെ രൂപകൽപ്പന ചെയ്ത മുഹമ്മദ് ഫാദിൽ, ഫുട്‌ബോൾ പ്രതിഭയായ ഷമീൽ, എസ്.എസ്.എൽ.സി പരീക്ഷ ആദ്യമായി കമ്പ്യൂട്ടിൽ എഴുതി ഉന്നത വിജയം നേടിയ കാഴ്ച്ചപരിമിതിയുള്ള വിദ്യാർത്ഥിയായ ഹാറൂൺ കരീം, മിന്റ് ട്രീ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ വ്ളോഗർ ഗൗരി, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ കുട്ടികളായ മർവാൻ ഇബാദും അദ്രിജയും, നർത്തകിയായ കൃഷ്ണേന്ദു, ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെ മുഴുവനായും ചിത്രരൂപത്തിലാക്കിയ ഗായത്രി ഓളക്കൽ, ഐ.എസ്.ആർ.ഒ. വിക്ഷേപിക്കുന്ന ആസാദിസാറ്റ് സാറ്റലൈറ്റിനായി മൈക്രോ ചിപ്പ് നിർമ്മിച്ച മലപ്പുറം മങ്കട ചേരിയം ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥിനികളായ പി ഹനാ, കെ അർഷ, കെ നുസ്‌ല, സി പി അൻഷ, കെ നിഹ, കെ ഫഹ്‌മിയ, എ നിത, നജ ഫാത്തിമ സി, കെ നിഹ, കെ ദിയ ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു.

പൊതുവിദ്യാർത്ഥിസമൂഹത്തിന്റെ ഭാഗമായി ഉൾച്ചേർന്നു നിൽക്കാൻ കാഴ്ച്ചപരിമിതിയുള്ളവർക്ക് സാധിക്കുന്ന തരത്തിൽ പാഠ്യപദ്ധതികൾ പരിഷ്കരിച്ചു വരേണ്ടതുണ്ടെന്ന് സമ്മിറ്റിൽ പങ്കെടുത്ത അന്ധവിദ്യാർത്ഥിയായ ഹാറൂൺ കരീം അഭിപ്രായപ്പെട്ടു. കാഴ്ചപരിമിതിയുള്ളവർക്ക് വേറിട്ട പഠനപദ്ധതിയും പരീക്ഷാരീതികളും നൽകുന്നതിനു പകരം അവരുടെ വിനിമയക്ഷമത വർദ്ധിപ്പിക്കുന്ന സാങ്കേതിക വിദ്യകൾ നൽകിക്കൊണ്ട് അവരെ പൊതുവായ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഹാറൂൺ ആവശ്യപ്പെട്ടു. പൊതു പരീക്ഷ കാഴ്ച്ചപരിമിതിയുള്ളവർക്കു നൽകുന്ന എഴുത്തുസഹായിയുടെ സഹായമില്ലാതെ എഴുതി ഉന്നത വിജയം നേടിയ ഹാറൂൺ കരീം വായനക്കും പഠനത്തിനുമായി സ്ക്രീൻ റീഡർ ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തുന്ന വിദ്യാർത്ഥിയാണ്.

ഫാസിസ്റ്റ് ഭരണാധികാരികൾ എഴുത്തിനെ ഭയപ്പെടുന്ന കാലത്ത് എഴുത്തുകാരിയായി ജീവിക്കുന്നതു തന്നെ ഒരു പ്രതിരോധ പ്രവർത്തനമാണെന്ന് സിനാഷ പറഞ്ഞു. ക്ലാസ്സിക്കൽ നൃത്തകലകളെ മതാചാരങ്ങളുടെ വേലിക്കകത്ത് നിർത്തുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുനുവെന്ന് നർത്തകി കൃഷ്ണേന്ദു അഭിപ്രായപ്പെട്ടു.

ഉദ്ഘാടന സമ്മേളനത്തിൽ ബാലസംഘം ജില്ലാ പ്രസിഡണ്ട് പി പി അയിഷ ഷഹ്‌മ അദ്ധ്യക്ഷയായി. അനഘ പ്രതീശൻ സ്വാഗതവും എൻ ആദിൽ നന്ദിയും പറഞ്ഞു. പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ പി.കെ ഖ ലിമുദ്ദീൻ, പി കെ അബ്ദുള്ള നവാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. തുടർന്ന്  'മധുരനെല്ലിക്ക' എന്ന ലഘുചിത്രത്തിന്റെ പ്രദർശനവും ചർച്ചയും നടന്നു.
Content Highlights:Talent Summit as a showcase for new generation's ambitions
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !