കല്‍പകഞ്ചേരി: പതിനഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മൂന്ന് പേർ പിടിയിൽ.
കുറ്റിപ്പാല ചെനപ്പുറം സ്വദേശികളായ കുണ്ടില്‍ മുസ്തഫ (55), തവരംകുന്നത്ത് റസാഖ് (39), കുന്നത്തേടത്ത് സമീര്‍ (38) എന്നിവരെയാണ് കല്‍പകഞ്ചേരി എസ് ഐ. എം എ യാസിറും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ മുസ്തഫ ഏഴ് തവണയും മറ്റ് രണ്ട് പ്രതികള്‍ ഓരോ തവണയുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
പഠനത്തില്‍ മോശമായ കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സി ഡബ്ല്യു സി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: A 15-year-old boy was sexually assaulted in Kalpakanchery; Three people are under arrest
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !