തദ്ദേശസ്ഥാപനങ്ങളില്‍ ഒരു ടൂറിസം കേന്ദ്രങ്ങളെങ്കിലുമെന്ന സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വരുന്നു. പദ്ധതിയിലുള്‍പ്പെടുത്താനായി ജില്ലയിലെ 35ല്‍ അധികം പഞ്ചായത്തുകളില്‍ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ അമ്പത് ശതമാനം ചെലവ് ടൂറിസം വകുപ്പ് നല്‍കും. പരമാവധി 50 ലക്ഷമാണ് അനുവദിക്കുക. വരുമാനവും നടത്തിപ്പ് ചുമതലയും അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും.
തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തി വിശദ പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. പ്രളയത്തെ അതിജീവിക്കാന്‍ കഴിയുന്ന പ്രദേശമായിരിക്കണം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സാങ്കേതിക പരിശോധന നടത്തിയതിന് ശേഷം പദ്ധതി നടപ്പാക്കും. ഒന്നിലധികം തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള ഭൂമിയാണെങ്കില്‍ ഒരുമിച്ച് പദ്ധതി തയ്യാറാക്കാം.തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം ചെലവഴിച്ചതിന് ശേഷമായിരിക്കും ടൂറിസം വകുപ്പ് ഫണ്ട് നല്‍കുക. എം.പി, എം.എല്‍.എ ഫണ്ടുകളും ഇക്കാര്യത്തിനായി ഉപയോഗിക്കാം. നിര്‍മാണം തുടങ്ങി ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ജില്ലയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ടൂറിസം വികസന സാധ്യതയുള്ള ധാരാളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ പത്മകുമാര്‍ പറഞ്ഞു.
Content Highlights: A tourism center in a panchayat; New tourism centers are coming up in the district
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !