165 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തിരിച്ചടിയായിരുന്നു ഫലം. 11 റൺസെടുത്ത രോഹിത് ശര്‍മ്മ ഒരു ഫോറും ഒരു സിക്സും നേടി മികച്ച ഫോമിൽ കളിക്കുമ്പോളാണ് താരത്തിനെ പുറം വേദന അലട്ടുവാന്‍ തുടങ്ങിയത്. തുടര്‍ന്ന് താരം റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു.
എന്നാൽ സൂര്യകുമാര്‍ യാദവ് തന്റെ മിന്നും ഫോം പുറത്തെടുത്തപ്പോള്‍ മത്സരത്തിൽ ഇന്ത്യ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. താരം അതിവേഗം തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ഇന്ത്യ പത്തോവര്‍ പിന്നിട്ടപ്പോള്‍ 96 റൺസാണ് നേടിയത്.
86 റൺസ് കൂട്ടുകെട്ട് ശ്രേയസ്സ് അയ്യരെ(24) പുറത്താക്കി അകീൽ ഹൊസൈന്‍ ആണ് തകര്‍ത്തത്. 44 പന്തിൽ 76 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ ഡ്രേക്സ് ആണ് പുറത്താക്കിയത്. എട്ട് ഫോറും 4 സിക്സും നേടിയ താരവും പന്തും ചേര്‍ന്ന് 30 റൺസാണ് നേടിയത്.
സൂര്യകുമാര്‍ യാദവ് പുറത്തായെങ്കിലും ഋഷഭ് പന്ത് 33 റൺസ് നേടി ഇന്ത്യയെ 19 ഓവറിൽ വിജയത്തിലേക്ക് എത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !