പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തുവാന്‍ ശ്രമിച്ച മായം കലര്‍ന്ന പാല്‍ പിടികൂടി. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കേരള- തമിഴ്‌നാട് മീനാക്ഷിപുരം ചെക്‌പോസ്റ്റിലായിരുന്നു പരിശോധന. മാരക രാസവളമായ യൂറിയ കലര്‍ത്തിയ പാലാണ് പരിശോധനയില്‍ കണ്ടെത്തിയത്.
തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യവകുപ്പിന് ടാങ്കര്‍ കൈമാറി. തമിഴ്‌നാട്ടില്‍ നിന്നും 12750 ലിറ്റര്‍ പാലായിരുന്നു ടാങ്കറില്‍. കൊഴുപ്പിതര പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുവനാണ് ഇത്തരത്തില്‍ പാലില്‍ യൂറിയ ചേര്‍ക്കുന്നത്.
കേരളത്തില്‍ മില്‍മയുടെ സംഭരണം കുറഞ്ഞത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പാലെത്തിക്കുവാന്‍ കാരണമായി. ഓണക്കാലമായതോടെ കേരളത്തില്‍ പാലിന് കൂടുതല്‍ ആവശ്യം വന്നിട്ടുണ്ട്. പ്രധാനമായും തമിഴ്‌നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് പാല്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.
Content Highlights: Urea-laced milk seized from Kerala-Tamil Nadu border
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !