ബസ് ജീവനക്കാരുമായി വാക്കുതർക്കം; മകനെ കുത്താനൊരുങ്ങുന്നത് കണ്ട് അച്ഛൻ കുഴഞ്ഞുവീണു മരിച്ചു

0
Argument with bus crew; Seeing his son about to be stabbed, the father collapsed and died

കൊച്ചി:
സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മകനെ കുത്താനൊരുങ്ങുന്നത് കണ്ട് പിതാവ് കുഞ്ഞുവീണു മരിച്ചു. പറവൂരിൽ സ്വകാര്യ ബസ് ജീവനക്കാരും കാർ യാത്രക്കാരും തമ്മിലുണ്ടായ തർക്കത്തിനിടെ, കാർ ഓടിച്ചിരുന്ന യുവാവിന്റെ പിതാവാണ് കുഴഞ്ഞു വീണു മരിച്ചത്. ഫോർട്ട്‌കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീൻ (54) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45ന് കണ്ണൻകുളങ്ങര ഭാഗത്തായിരുന്നു സംഭവം.

ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് (20) കാർ ഓടിച്ചത്. സൈഡ് നൽകാത്തതിനെ ചൊല്ലിയാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് - വൈറ്റില റൂട്ടിലോടുന്ന നർമ്മദ ബസ് അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണു ഫർഹാന്റെ മൊഴി. തുടർന്നു ഫർഹാൻ ബസിനു മുന്നിൽ കാർ കൊണ്ടുവന്നിട്ടു തടഞ്ഞ് ചോദ്യം ചെയ്തു.

തർക്കമുണ്ടായപ്പോൾ ബസ് ജീവനക്കാരൻ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചു. തടയുന്നതിനിടെ ഫർഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ പറവൂർ താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

ബസ് ഡ്രൈവര്‍ ടിന്റുവിനെതിരെ നിലവില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് വടക്കന്‍ പറവൂര്‍ പോലീസ് വ്യക്തമാക്കി. അതേസമയം, കൊച്ചിയില്‍ ബസുകളുടെ മരണപ്പാച്ചിലിനെതിരെ പരാതി ഉയര്‍ന്ന് തുടങ്ങിയിട്ട് ഒരുപാട് നാളായി. കോടതി വിധികള്‍ ഒന്നും നടപ്പിലാക്കാതെയാണ് പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം തുടരുന്നത്.
Content Highlights: Argument with bus crew; Seeing his son about to be stabbed, the father collapsed and died
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !