തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം കടുപ്പിച്ച് മത്സ്യത്തൊഴിലാളികള്‍. ഏഴാം ദിവസമയം ഇന്ന് കരയിലും കടലിലും ഒരു പോലെയാണ് പ്രതിഷേധം നടന്നത്.
പൂന്തുറയില്‍ നിന്ന് ആരംഭിച്ച വാഹനറാലി യില്‍ നിരവധിപേരാണ് പങ്കെടുത്തത്. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന സമരക്കാര്‍, ഗേറ്റ് തല്ലി തുറന്ന് തുറമുഖത്ത് ഏറെ നേരം പ്രതിഷേധിച്ചു.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോള്‍ സമരക്കാരില്‍ ഒരു സംഘം കടല്‍ മാര്‍ഗവും നിര്‍മ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു. ബാരിക്കേഡുകളും ഗേറ്റുകളും മരികടന്ന സമരക്കാര്‍ പദ്ധതി പ്രദേശത്തെ ടവറിന് മുകളില്‍ കൊടി നാട്ടി.
Content Highlights: Vizhinjam Strike: Protest intensified on land and sea


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !