100 രൂപയ്ക്ക് സ്മാര്‍ട്ട് കാര്‍ഡ് വാങ്ങിയാല്‍ 150 രൂപയുടെ മൂല്യം; ട്രാവല്‍ കാര്‍ഡുമായി കെഎസ്ആര്‍ടിസി

0
100 രൂപയ്ക്ക് സ്മാര്‍ട്ട് കാര്‍ഡ് വാങ്ങിയാല്‍ 150 രൂപയുടെ മൂല്യം; ട്രാവല്‍ കാര്‍ഡുമായി കെഎസ്ആര്‍ടിസി  | A smart card worth Rs 100 is worth Rs 150; KSRTC with Travel Card

തിരുവനന്തപുരം:
യാത്രക്കാര്‍ക്ക് ടിക്കറ്റ്  വേഗത്തില്‍ ലഭിക്കുന്നതിനും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടുള്ള സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് പദ്ധതിക്ക് കെഎസ്ആര്‍ടിസിയില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കെഎസ്ആര്‍ടിസിയുടെ സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് ഔദ്യോഗികമായി പുറത്തിറക്കി.

ആര്‍എഫ്‌ഐഡി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവല്‍ കാര്‍ഡാണ് പുറത്തിറക്കിയത്. ഇത് വഴി മുന്‍കൂറായി പണം റീ ചാര്‍ജ് ചെയ്ത് യാത്ര ചെയ്യാനാകും. യാത്രക്കാര്‍ക്ക് ചില്ലറയില്ലാതെയുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും. കൂടാതെ പണം ചാര്‍ജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും. ഇടിഎം ഉപയോഗിച്ച് കാര്‍ഡുകളിലെ  ബാലന്‍സ് പരിശോധിക്കാം.

കണ്ടക്ടര്‍മാര്‍, കെഎസ്ആര്‍ടിസി ഡിപ്പോകള്‍, മറ്റ് അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴി  കാര്‍ഡുകള്‍ ലഭിക്കും. പ്രാരംഭ ഓഫറായി 100 രൂപയ്ക്ക് സ്മാര്‍ട്ട്  ട്രാവല്‍ കാര്‍ഡ് വാങ്ങുമ്പോള്‍ 150 രൂപയുടെ മൂല്യം ലഭിക്കും. 250 രൂപയില്‍ കൂടുതല്‍ തുകയ്ക്ക് ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം അധികമൂല്യം ലഭിക്കും.

അടുത്ത ഘട്ടത്തില്‍ കാര്‍ഡ് വിതരണത്തിനുള്ള ഏജന്റുമാരെ കെഎസ്ആര്‍ടിസി കണ്ടെത്തും. ഇതിനായി ലോട്ടറി ഏജന്റുമാര്‍, ഡയറക്ട് സെല്ലിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്ക് ഏജന്‍സി നല്‍കും. ഇത് വഴി കൂടുതല്‍ പേര്‍ക്ക് കാര്‍ഡ് എത്തിക്കാനാണ്  ലക്ഷ്യമിടുന്നത്. നിശ്ചിത തുക ഡിപ്പോസിറ്റായി നല്‍കി ഡയറക്ട് സെല്ലിംഗ് ഏജന്റുമാര്‍ക്ക് ഏജന്‍സികള്‍ എടുക്കാനും കഴിയും.

ട്രാവല്‍ കാര്‍ഡുകള്‍ റീ ചാര്‍ജ് ചെയ്യുന്നത് വഴി കെഎസ്ആര്‍ടിസിക്ക് മുന്‍കൂര്‍ തുക ലഭിക്കുമെന്നത്  നേട്ടമാണ്. കൂടാതെ ട്രാവല്‍കാര്‍ഡ് എടുക്കുന്നവര്‍ സ്ഥിരം യാത്രക്കാര്‍ ആകുകയും ചെയ്യും. ട്രാവല്‍ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ യാത്ര വിശകലനം ചെയ്തു ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കാനും സാധിക്കും.

ആദ്യഘട്ടത്തില്‍ സിറ്റി സര്‍ക്കുലര്‍ ബസുകളിലായിരിക്കും സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് നടപ്പാക്കുക.  അതിന് ശേഷം  സിറ്റി ഷട്ടില്‍, സിറ്റി റേഡിയല്‍ സര്‍വീസുകളിലും  തുടര്‍ന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബസുകളിലും കാര്‍ഡുകള്‍ ലഭ്യമാക്കും.

കാര്‍ഡ് വാങ്ങുന്നവര്‍ അപ്പോള്‍ തന്നെ കാര്‍ഡിന്റെ പ്രവര്‍ത്തന ക്ഷമത പരിശോധിച്ച് ബാലന്‍സ് ഉള്‍പ്പടെ ഉറപ്പു വരുത്തണം. പരമാവധി 2000 രൂപ വരെയാണ് ഒരു സമയം റീ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നത്. കൂടാതെ കാര്‍ഡുകള്‍ ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ കൈമാറി യാത്രയ്ക്ക് വേണ്ടിയുള്ള ടിക്കറ്റുകള്‍ എടുക്കാനാകും. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷം വാലിഡിറ്റിയും ലഭിക്കും. 

ഒരു വര്‍ഷത്തിലധികം കാര്‍ഡ് ഉപയോഗിക്കാതിരുന്നാല്‍ കാര്‍ഡ് റീ ആക്ടിവേക്ട് ചെയ്യണം.  കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്വം കാര്‍ഡിന്റെ ഉടമയ്ക്കായിരിക്കും. കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കെഎസ്ആര്‍ടിസി, ഐടി വിഭാഗം വിലയിരുത്തിയ ശേഷം മൂന്ന് ആഴ്ചക്കകം കാര്‍ഡ് മാറ്റി നല്‍കും. എന്നാല്‍ കാര്‍ഡ് ഒടിയുകയോ, പൊട്ടുകയോ ചെയ്താല്‍ മാറ്റി നല്‍കില്ല.   ട്രാവല്‍ കാര്‍ഡില്‍ ഏതെങ്കിലും രീതിയില്‍ കൃത്രിമം നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി മുന്നറിയിപ്പ് നല്‍കി.
Content Highlights: A smart card worth Rs 100 is worth Rs 150; KSRTC with Travel Card
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !