തിരുവനന്തപുരം: കേരള എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്‌ക്ക് 12.30 ന് തൃശൂര്‍ പ്രസ് ക്ലബില്‍ മന്ത്രി ആര്‍ ബിന്ദു റാങ്ക് പ്രഖ്യാപനം നടത്തും.
ജൂലായ് 4 ന് നടത്തിയ പ്രവേശന പരീക്ഷയുടെ സ്കോര്‍ മൂല്യനിര്‍ണ്ണയത്തിന് ശേഷം ഓഗസ്റ്റ് 3 ന് പ്രസിദ്ധീകരിച്ചിരുന്നു.
പ്ലസ് ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നിവയ്ക്ക് ലഭിച്ച മാര്‍ക്കിനും പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്കോറിനും തുല്യപരിഗണന നല്‍കിയുള്ള സ്റ്റാന്റേഡൈസേഷനിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. എന്‍ജിനിയറിംഗ് പേപ്പര്‍ ഒന്ന് പരീക്ഷ 1,02,066 പേരും പേപ്പര്‍ രണ്ട് പരീക്ഷ 75,784 പേരുമാണ് എഴുതിയത്.
Content Highlights: Engineering rank list will be published today


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !