മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് 100 കുട്ടികള്‍ക്ക് സൈക്കിള്‍ സമ്മാനിച്ച് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. കോലഞ്ചേരി സിന്തയ്റ്റ് ഗ്രൂപ്പിന്റെ സഹകരണത്തില്‍ സംസ്ഥാനമെമ്പാടുമുള്ള തീരദേശങ്ങളിലെയും ആദിവാസി ഗ്രാമങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് മമ്മൂട്ടി മുഖ്യരക്ഷധികാരിയുമായ ഫൗണ്ടേഷന്റെ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സൈക്കിള്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ആലപ്പുഴയില്‍ നിര്‍വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നൂതന പദ്ധതിയുടെ ഭാഗമായാണ് സൈക്കിളുകള്‍ വിതരണം ചെയ്യുന്നത്.
കേരളത്തിലുടനീളം നിര്‍ധനരായ തീരദേശവാസികളായ കുട്ടികള്‍ക്കും ആദിവാസികളായ കുട്ടികള്‍ക്കും മുന്‍ഗണന നല്‍കി കൊണ്ടാണ് പദ്ധതിയുടെ വിതരണം. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നൂറു കുട്ടികള്‍ക്കാണ് ആദ്യഘട്ടം വിതരണം ചെയ്യുന്നത്.
മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചില്‍ ഇടംപിടിച്ച മമ്മൂക്കയുടെ ജന്മദിനമാണ് സെപ്തംബര്‍ 7 ന്. ഇത്തവണ തന്റെ എഴുപത്തിയൊന്നാം ജന്മദിനമാണ് മമ്മൂട്ടി ആഘോഷിക്കുന്നത്.
Content Highlights: Mammootty's birthday gift; Bicycles for 100 underprivileged children



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !