മലപ്പുറം: മേല്‍മുറി എം.സി.ടി. ടീച്ചേഴ്‌സ് ട്രൈനിങ് കോളേജില്‍ വിവിധ പരിപാടികളോടെ അധ്യാപക ദിനമാചരിച്ചു. ഗുരുനാഥരെ ആദരിക്കല്‍, കെ. ടെറ്റ് വിജയികള്‍, ടി.ടി.ഐ. കലോത്സവ ജേതാക്കള്‍ എന്നിവരെ അനുമോദിക്കല്‍ തുടങ്ങിയ പരിപാടികള്‍ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
അണ്‍എയിഡഡ് ട്രൈനിങ് കോളേജ് പ്രിന്‍സിപ്പല്‍ അസോസിയേഷന്റെ മികച്ച പ്രിന്‍സിപ്പല്‍ അവാര്‍ഡ് നേടിയ ഡോ. സി.എന്‍. ബാലകൃഷ്ണന്‍ നമ്പ്യാര്‍ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു.
എം.സി.ടി. ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ എം.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
അധ്യാപകരായ പി.ആര്‍. സ്മിത, സെലീന, റാഷിദ്, ഇ.കെ. നൗഷാദ്, വിദ്യാര്‍ഥി പ്രതിനിധകളായ ഗാഥ, മര്‍വാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: Melmuri MCT Teacher's Day was celebrated at Teachers Training College


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !