ഓണക്കാലത്ത് മദ്യ വില്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ബെവ്‌റേജസ് കോര്‍പറേഷന്‍. ഉത്രാട ദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യമാണ് ബെവ്‌റേജസ് കോര്‍പറേഷന്‍ വഴി വിറ്റഴിച്ചത്. പൂരാട ദിനത്തില്‍ 104 കോടി രൂപയുടെ മദ്യം ബെവ്കോയിലൂടെ വിറ്റഴിച്ചു.
ബെവ്കോയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ദിവസത്തെ മദ്യ വില്‍പ്പന 100 കോടി കടക്കുന്നത്. കഴിഞ്ഞ വര്‍ഷം പൂരാട ദിനത്തില്‍ 78 കോടി രൂപയുടെയും ഉത്രാടദിനത്തില്‍ 85 കോടി രൂപയുടെയും മദ്യമാണ് വിറ്റഴിച്ചത്.
ഓണക്കാലത്തെ ഒരാഴ്ചയില്‍ മാത്രം 624 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്താകെ വിറ്റഴിച്ചത്. അഞ്ച് ഔട്ട് ലെറ്റുകളില്‍ ഇത്തവണ മദ്യ വില്‍പ്പന ഉത്രാട ദിനത്തില്‍ ഒരു കോടി കടന്നു.
കൊല്ലം ആശ്രാമം ഔട്ട്ലറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. 1.6 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 1.2 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. കണ്ണൂര്‍ പറക്കണ്ടി, തൃശൂര്‍ ചാലക്കുടി, എറണാകുളം ഗാന്ധി നഗര്‍ എന്നിവിടങ്ങളില്‍ മദ്യ വില്‍പ്പന ഒരു കോടി കടന്നു.

Content Highlights: Liquor sales record record during Onam; 624 crore worth of liquor was sold in just one week


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !