മസ്‌കറ്റിൽ നിന്ന് കൊച്ചിയിലേക്ക് വരാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ

0
മസ്‌കറ്റിൽ നിന്ന് കൊച്ചിയിലേക്ക് വരാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ | Air India Express flight from Muscat to Kochi catches fire; Passengers are safe

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തീപിടിത്തം. മസ്‌കറ്റിൽ നിന്ന് കൊച്ചിയിലേക്ക് വരാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് IX-442, വിമാനത്തിലാണ് ഇന്നു രാവിലെ തീപിടിത്തമുണ്ടായത്. യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തെത്തിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) ഉത്തരവിട്ടു.

പ്രാദേശിക സമയം രാവിലെ 11:20 ന് ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടാനിരുന്നതായിരുന്നു വിമാനം. യാത്രക്കാർ കയറിയ ശേഷം പറന്നുയരനായി റൺവേയുടെ സമീപത്ത് എത്തിയപ്പോഴാണ് ചിറകിന് സമീപത്തായി രണ്ടാമത്തെ എഞ്ചിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയുടെ ഇടപെടലാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. ജീവനക്കാരും യാത്രക്കാരും അടക്കം 145 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് പേര് കുട്ടികളായിരുന്നു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്നും യാത്രികർക്കായി പകരം സംവിധാനം ഒരുക്കുമെന്നും ഡിജിസിഎ ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

രണ്ട് മാസം മുൻപ് കോഴിക്കോട് നിന്നും ദുബായ് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നിന്ന് പുക മണം ഉയർന്നതിനെ തുടർന്ന് മസ്‌കറ്റിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു.

Content Highlights: Air India Express flight from Muscat to Kochi catches fire; Passengers are safe
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !