ഓണ ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പൂട്ടിയിട്ട് പോകുന്ന വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന പ്രകൃതക്കാരാണ് ഈ മോഷ്ടാവ്.ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസിൽ അഭിനന്ദിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും അന്ന് കളവ് ചെയ്തു കൊണ്ടുപോയി. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശാനുസരണംതിരൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിന്റെ സഹായത്തോടെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സിസിടിവിയിൽ ലഭിച്ച അവ്യക്തമായ പ്രിന്റ് ഡെവലപ്പ് ചെയ്താണ് ഇയാളിലേക്ക് പോലീസ് എത്തിച്ചേർന്നത്. ഷൊർണൂരിൽ നിന്നും പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതിൽ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി,ഷൊർണുർ ചങ്ങരംകുളം എന്നിവിടങ്ങളിൽ 10 ദിവസം മുമ്പ് മാത്രം ഒറ്റപ്പാലം ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി മോഷണങ്ങൾ ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. ഇയാൾക്ക് മുമ്പ് പെരിന്തൽമണ്ണ, നിലമ്പൂർ, പട്ടാമ്പി ഒറ്റപ്പാലം,ആലത്തൂർ ഹേമാംബിക നഗർ, കോഴിക്കോട്,നല്ലളം, എന്നീ പോലീസ് സ്റ്റേഷനുകളിൽ കളവ് കേസുകൾ ഉണ്ടായിരുന്നു.
ഇയാളെ പിടികൂടിയ പോലീസ് സംഘത്തിൽ വളാഞ്ചേരി ഇൻസ്പെക്ടർ കെ ജെ ജിനേഷ്, സബ് ഇൻസ്പെക്ടർ സോമസുന്ദരൻ, എ എസ് ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് എന്നിവരും ഉണ്ടായിരുന്നു
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Inter district thief Carlos Anilkumar arrested in Valanchery
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !