വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം റിട്ട എസ്.പി അബ്ദുൽ കരീം നിർവഹിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി ഫുട്ബോൾ താരം മുഹമ്മദ് സഫ് നാദിന് സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ ഉപഹാരം കൈമാറി. ഫുട്ബാൾ അക്കാദമിക്കുള്ള ജേഴ്സി വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് സി.കെ. അബ്ദുൽ നാസർ കൈമാറി.നഗരസഭ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി, നഗരസഭ കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, പ്രൈമറി എച്ച്.എം ഫോറം സെക്രട്ടറി വി.പി. അബ്ദുറഹ്മാൻ, മാനേജ്മെൻറ് കമ്മിറ്റി അംഗം വി. ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് നസീർ തിരൂർക്കാട്, വൈ. പ്രസിഡൻ്റ് കെ.പി. അബ്ദുൽ കരീം, കുളമംഗലം എ.എം.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് യാസർ അറഫാത്ത്,ഗേൾസ് എച്ച്.എസ്. എസ് പ്രിൻസിപ്പൽ വി.കെ. പ്രീത, പ്രധാനധ്യാപിക പി.കെ. പ്രേമ, ഫുട്ബോൾ അക്കാദമി കോച്ച് മുഹമ്മദ് അൻസാർ, കൺവീനർ കെ.ടി. സജിത്ത് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതവും, പ്രധാനധ്യാപിക സി.ആർ. ശ്രീജ നന്ദിയും പറഞ്ഞു.
പി.ടി.എ പ്രസിഡണ്ടുമാരായ സി. രാജേഷ്, മമ്മു മച്ചിഞ്ചേരി, അബ്ദുള്ള കുട്ടി മച്ചിഞ്ചേരി, എടയൂർ കെ.എം.യു.പി.സ്കൂൾ പ്രധാനധ്യാപകൻ കെ.ആർ. ബിജു, ഹമീദ് പാണ്ടികശാല , പി. നൗഷാദ്, വി. അബ്ദുസമദ് , കെ.പ്രേംരാജ് എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Football Academy started at Valancherry Higher Secondary School
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !