ന്യൂഡല്‍ഹി: ബിസിസിഐ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും ജയ്ഷാക്കും അനുമതി നല്‍കി സുപ്രീം കോടതി. ബിസിസിഐയുടെ ഭരണഘടനാ ഭേദഗതിക്കും സുപ്രീം കോടതി അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ പുറത്തിറങ്ങും
ഇതോടെ 2025വരെ ബിസിസിഐയുടെ തലപ്പത്ത് ഇരുവര്‍ക്കും തുടരാനാവും. ബിസിസിഐയുടെ ഭരണഘടനന ഭേദഗതിക്കും സുപ്രീം കോടതി അംഗീകാരം നല്‍കി. ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനുകളിലോ തുടര്‍ച്ചയായി രണ്ടുതവണ ഭാരവാഹി സ്ഥാനത്തുതുടരാമെന്നും ഉത്തരവില്‍ പറയുന്നു.
ബിസിസിയുടെ തലപ്പത്ത് തുടരണമെങ്കില്‍ ബിസിസിഐയുടെ ഭരണഘടനാ ഭേദഗതി അനിവാര്യമായിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജയ്ഷാ ബിസിസിഐയുടെ ഗുജറാത്തിലെ സംസ്ഥാന അസോസിയേഷനെ പ്രതിനിധീകരിച്ചും ഗാംഗുലി ബംഗാളിനെ പ്രതിനീധികരിച്ചുമാണ് ഭരണനേതൃത്വത്തില്‍ എത്തിയത്.
Content Highlights: Ganguly and Jayshaw can continue; Supreme Court approves BCCI constitutional amendment
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !