ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടും ഇന്ത്യയ്ക്ക് തോല്‍വി. ആറു വിക്കറ്റിനാണ് ലങ്കന്‍ വിജയം.
ഇന്ത്യ മുന്നോട്ടുവെച്ച 174 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു മാത്രം ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു. പാകിസ്ഥാന് പിന്നാലെ ശ്രീലങ്കയോടും തോറ്റതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.
അര്‍ധ സെഞ്ച്വറികള്‍ നേടിയ പഥും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ് എന്നിവരാണ് ലങ്കന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. സൂപ്പര്‍ ഫോറിലെ രണ്ടാം ജയത്തോടെ ശ്രീലങ്ക ഫൈനല്‍ ഉറപ്പാക്കി. ലങ്കയ്ക്ക് വേണ്ടി പഥും നിസങ്ക 37 ബോളില്‍ നിന്ന് 52 റണ്‍സ് എടുത്തു. കുശാല്‍ മെന്‍ഡിസ് 37 ബോളില്‍ നിന്ന് 57 റണ്‍സ് എടുത്ത് ലങ്കന്‍ വിജയം ഉറപ്പാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന ഏഴ് റണ്‍സ് വളരെ കരുതലോടെ കളിച്ചാണ് ശ്രീലങ്ക നേടിയത്. ഭാനുക രജപക്സെ 17 പന്തില്‍ 29 റണ്‍സും ക്യാപ്റ്റന്‍ ദാസുന്‍ ഷനക 18 പന്തില്‍ 33 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.
നേരട്ടെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പോരാട്ടമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ള സ്കോര്‍ നല്‍കിയത്. 41 ബോളില്‍ 72 റണ്‍സാണ് രോഹിത് എടുത്തത്. സൂര്യകുമാര്‍ യാദവ് 34 റണ്‍സ് എടുത്തു. ഹര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും 17 റണ്‍സ് വീതം എടുത്തു.
Content Highlights: Also lost to Lanka; India's final hopes in limbo


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !