തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ റോക്കറ്റുകളും ഉപഗ്രഹങ്ങളും നിര്‍മ്മിക്കുന്നതില്‍ ലോകശ്രദ്ധ നേടിയ ഐ.എസ്.ആര്‍.ഒ നിസ്സാരവിലയ്‌ക്ക് ഗുണമേന്‍മയേറിയ മൈക്രോചിപ്പ് നിയന്ത്രിത കൃത്രിമ സ്‌മാര്‍ട്ട് ലിമ്ബുകള്‍ വികസിപ്പിച്ചു.
ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ച സ്‌മാര്‍ട്ട് ലിമ്ബ് 5ലക്ഷത്തില്‍ താഴെ വിലയ്‌ക്ക് വില്‍ക്കാം. സ്‌മാര്‍ട്ട് കൃത്രിമ കാലുകള്‍ ഇന്ത്യയില്‍ ഇപ്പോള്‍ നിര്‍മ്മിക്കാത്തതിനാല്‍ ഇറക്കുമതി ചെയ്യുമ്ബോള്‍ 60 ലക്ഷം രൂപവരെയാണ് വില.
റോക്കറ്റുകളുടെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന മൈക്രോ പ്രൊസസര്‍, ഹൈഡ്രോളിക് ഡാംപര്‍, ലോഡ് ആന്‍ഡ് ക്‌നീ ആംഗിള്‍ സെന്‍സറുകള്‍, കോമ്ബോസിറ്റ് ക്‌നീ കെയ്സ്, ലിഥിയം അയണ്‍ ബാറ്ററി, ഇലക്‌ട്രിക്കല്‍ ഹാര്‍നെസ്, ഇന്റര്‍ഫേസ് ഘടകങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് സ്‌മാര്‍ട്ട് ലിമ്ബുകള്‍ വികസിപ്പിച്ചത്. ഉപഗ്രഹവിക്ഷേപണറോക്കറ്റുകളില്‍ ഉപയോഗിക്കുന്നതിന് ഐ.എസ്.ആര്‍.ഒ തന്നെ വികസിപ്പിച്ചെടുത്തതാണിത്. വിലയും ഭാരവും ഇതിന് കുറവാണ്. കൂടുതല്‍ കാലം നിലനില്‍ക്കുകയും.
കേവലം 1.6 കിലോഗ്രാം മാത്രം ഭാരമുള്ള കൃത്രിമക്കാലുകള്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പെയ്സ് സെന്ററിലാണ് (വി.എസ്.എസ്.സി)യിലാണ് ഇത് വികസിപ്പിച്ചത്. വാക്കിംഗ് ട്രയലുകള്‍ നടത്തുന്നതിന് ജോയിന്റ് പ്രോജക്‌ട് മോണിറ്ററിംഗ് കമ്മറ്റിയില്‍ നിന്ന് അനുമതി നേടിയ ശേഷം അംഗപരിമിതിയുള്ളയാളെ ഉപയോഗിച്ച് ഐ.എസ്.ആര്‍.ഒ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചു. സമാന്തര പിന്തുണയോടെയാണ് പ്രാരംഭഘട്ടപരീക്ഷണങ്ങള്‍ നടത്തിയത്.അംഗപരിമിതിയുള്ള ആള്‍ചുരുങ്ങിയ പിന്തുണയോടെ ഈ കൃത്രിമക്കാലുപയോഗിച്ച് 100 മീറ്ററോളം നടന്നു. കാല്‍മുട്ടിന്റെ എല്ലാ സംവിധാനങ്ങളും തൃപ്തികരമായി പ്രവര്‍ത്തിച്ചതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു.
പുതുതായി പ്രഖ്യാപിച്ച സാങ്കേതികവിദ്യയെ മൈക്രോപ്രൊസസ്സര്‍ കണ്‍ട്രോള്‍ഡ് ക്‌നീസ് എന്നാണ് വിളിക്കുന്നത്. ഇത് മൈക്രോപ്രൊസസ്സറുകള്‍ ഉപയോഗിക്കാത്ത കൃത്രിമ അവയവങ്ങളേക്കാള്‍ കൂടുതല്‍ ഫലം നല്‍കുമെന്നാണ് ഇസ്രോയുടെ വാഗ്‌ദാനം. പിസി അധിഷ്ഠിത സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച് അംഗപരിമിതയുള്ളവര്‍ക്ക് നടക്കാനായുളള പരിധി സജ്ജീകരിക്കാം. നടത്തത്തിനിടയില്‍ ഈ പരിധികള്‍ തത്സമയം മാറും. എന്‍ജിനിയറിംഗ് മോഡല്‍ ഉപയോഗിച്ചാണ് ഈ ഡിസൈനിന്റെ പ്രായോഗികത പരിശോധിച്ചത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടര്‍ ഡിസെബിലിറ്റീസ്, ദീന്‍ദയാല്‍ ഉപാദ്ധ്യായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പേഴ്സണ്‍സ് വിത്ത് ഫിസിക്കല്‍ ഡിസെബിലിറ്റീസ്, ആര്‍ട്ടിഫിഷ്യല്‍ ലിംബ് മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുമായി ചേര്‍ന്ന് ഇത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് ഐ.എസ്.ആര്‍.ഒ.യുടെ കീഴിലുള്ള വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
Content Highlights: Cost, weight will be reduced; ISRO has made smart prosthetic legs
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !