മലപ്പുറം: പുതിയതായി നിലവിൽ വരുന്ന പാഠ്യ പദ്ധതിയുടെ കരട് രേഖയെ കുറിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. കെ.യു.ടിഎ സംസ്ഥാന പ്രസിഡന്റ് ഡോ: കെ.പി ഷംസുദ്ദീൻ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. പാഠ്യ പദ്ധതി പരിഷ്കരണം കൃത്യമായ പഠനത്തിന്റെയും വിശകലനത്തിന്റെയും ശേഷമായിരിക്കണമെന്നും ഭാഷാ പഠനം ഉൾപ്പെടെയുള്ള എല്ലാ സംശയങ്ങളും ദൂരീകരിച്ചു കൊണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ:അബ്ദുൽ ഹമീദ് മാസ്റ്റർ കാരശ്ശേരി, പി.മുഹമ്മദ് കുട്ടി മാസ്റ്റർ, എം.ഹുസൈൻ മാസ്റ്റർ, കെ.യു.ടി.എ സംസ്ഥാന ഭാരവാഹികളായ കെ.പി.സുരേഷ്, സി.അബ്ദുൽ ലത്വീഫ്, സി.മുഹമ്മദ് റഷീദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ടി. അബ്ദുൽ റഷീദ് മോഡറേറ്ററായിരുന്നു . സംസ്ഥാന സെക്രട്ടറി ടി.എച്ച് . കരിം സ്വാഗതവും മലപ്പുറം ജില്ലാ സെക്രട്ടറി സാജിദ് മൊക്കൻ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !