മിക്ക ആളുകളും ഉറങ്ങുന്ന സമയത്ത് മൊബൈൽ ഫോൺ തലയിണയുടെ അടിയിലോ അല്ലെങ്കിൽ സമീപത്തോ വയ്ക്കാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മൊബൈലിന്റെ താപനില വർദ്ധിക്കുകയും തുടർന്ന് നിങ്ങളുടെ ഫോൺ പൊട്ടി തെറിക്കാൻ കാരണമാകുകയും ചെയ്യും. അതുകൊണ്ട് നിങ്ങളും ഇത്തരമൊരു തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക അതിനായി ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ നിങ്ങളുടെ അടുത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഷർട്ടിന്റെ പോക്കറ്റിൽ മൊബൈൽ സൂക്ഷിക്കരുത് (Do not keep mobile in shirt pocket)
അടുത്തിടെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകൾ പൊട്ടിത്തെറിച്ച സംഭവങ്ങൾ ധാരാളം കേൾക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങൾക്കും ഷർട്ടിന്റെ പോക്കറ്റിൽ മൊബൈൽ ഫോൺ സൂക്ഷിക്കുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റുക. ഷർട്ടിന്റെ പോക്കറ്റുകളിൽ മൊബൈൽ ഫോൺ അധിക നേരം വയ്ക്കരുത്. കാരണം ഇത് ഫോൺ പൊട്ടിത്തെറിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.
നിങ്ങൾക്കും രാത്രിയിൽ മൊബൈൽ ചാർജ്ജ് ചെയ്യാൻ വച്ചിട്ട് ഉറങ്ങുന്ന സ്വഭാവമുണ്ടെങ്കിൽ ആ ശീലം ഇനി ഉപേക്ഷിക്കുക. കാരണം ഇത് നിങ്ങളുടെ മൊബൈലിന്റെ ബാറ്ററിയെ നശിപ്പിക്കും. അമിതമായ മൊബൈൽ ഉപയോഗം കാരണം ആളുകൾക്ക് നിരവധി തവണ മൊബൈൽ ചാർജ് ചെയ്യേണ്ടിവരും. അതുകൊണ്ടുതന്നെ ആളുകൾ രാത്രിയിൽ മൊബൈൽ ചാർജ്ജിന് ഇട്ടിട്ടാണ് കിടക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ ഇന്ന് ചെയ്യുന്നത് മൊബൈൽ പൊട്ടിത്തെറിക്കുന്നതിന് കാരണമാകുന്നുണ്ട്.
മൊബൈൽ ചാർജ്ജ് ചെയ്യാനായി നിങ്ങൾ ലോക്കൽ ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ ശ്രദ്ധിക്കുക. കാരണം എപ്പോഴും നിങ്ങൾ മൊബൈൽ ചാർജ്ജിന് ഇടുമ്പോൾ ഒറിജിനൽ ചാർജർ തന്നെ ഉപയോഗിക്കണം. കൂടാതെ നിങ്ങളുടെ മൊബൈൽ ഫോണിന്റെ ബാറ്ററി കേടായാൽ ലോക്കൽ ബാറ്ററി ഉപയോഗിക്കരുത്. എന്തിനേറെ ഇതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്. കാരണം ലോക്കൽ ബാറ്ററികൾ ഉപയോഗിക്കുന്നത് മൊബൈൽ പൊട്ടിത്തെറിക്കാൻ കാരണമായേക്കാം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: These incidents can be avoided by paying attention to some things while using mobile phones





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !