ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാന്‍ കഴിയാതിരുന്നതിന്റെ വിഷമത്തില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി.
നോയിഡ സ്വദേശിനിയും ചെന്നൈ സ്വദേശിനിയുമാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷയില്‍ യോഗ്യത നേടാന്‍ കഴിയാതിരുന്നതിലുള്ള വിഷമത്തിലാണ് രണ്ടു വിദ്യാര്‍ഥിനികളും ജീവനൊടുക്കിയത്. നോയിഡ സ്വദേശിനിയായ 20കാരിയെ സൊസൈറ്റി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്.
തമിഴ്‌നാട് തിരുവള്ളുവര്‍ ജില്ലയിലെ ചോളപുരത്താണ് രണ്ടാമത്തെ സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അമുദയുടെ മകളായ ലക്ഷ ശ്വേതയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഫിലിപ്പീന്‍സില്‍ രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു ശ്വേത. 2019 ല്‍ പ്ലസ്ടു പാസായ ശ്വേത ഇത്തവണ നീറ്റ് പാസാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. പാസായാല്‍ നാട്ടില്‍ തന്നെ പഠിക്കാമെന്നായിരുന്നു പ്രതീക്ഷ. തോല്‍വി അറിഞ്ഞതിനെത്തുടര്‍ന്ന് ഷാള്‍ കഴുത്തില്‍ കെട്ടി തുങ്ങിമരിക്കുകയായിരുന്നു. കില്‍പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
Content Highlights: Mediavisionlive.in


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !