രാജ്യത്തിന്റെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയായി (സിഡിഎസ്) ലഫ്. ജനറൽ അനിൽ ചൗഹാനെ നിയമച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഊട്ടിയിലെ കുനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പ്രഥമ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട് ഒമ്പത് മാസങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് രാജ്യത്തിന്റെ സൈനിക തലപ്പത്തേക്ക് നിയമനം നടക്കുന്നത്. കഴിക്കൻ കമാൻഡ് മേധാവിയായിരുന്നു ലഫ്. ജനറൽ അനിൽ ചൗഹാൻ കഴിഞ്ഞ വർഷം മെയ് 2021ന് വിരമിച്ചിരുന്നു.
ഡിഡിഎസിനൊപ്പം അനിൽ ചൗഹാൻ സൈനിക വിഭാഗത്തിന്റെ സെക്രട്ടറിയായും ചുമതല വഹിക്കും. 40ത് വർഷം സൈനിക സേവനത്തിനിടെ ലഫ്. ജനറൽ അനിൽ ചൗഹാൻ ജമ്മു കാശ്മീർ, വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ ആഭ്യന്തര ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിട്ടുണ്ട്.
2020 ജനുവരിയിലാണ് ജനറൽ ബിപിൻ റാവത്ത് രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവിയായി ചുമതലയേൽക്കുന്നത്. രാജ്യത്തിന്റെ മൂന്ന് സേന വിഭാഗങ്ങായ കരസേന, വ്യോമസേന, നാവികസേന എന്നിവയ ഏകീകരിച്ച കൊണ്ടുപോകുന്ന പ്രധാന ചുമതലയാണ് സിഡിഎസിനുള്ളത്. 2021 ഡിസംബറിൽ തമിഴ്നാട്ടിലെ ഊട്ടിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുവെയാണ് ബിപിൻ റാവത്ത് സഞ്ചരിച്ച് സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പെടുന്നത്. ബിപിൻ റാവത്തിനൊപ്പം സഞ്ചരിച്ച ഭാര്യയും മറ്റ് 11 പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. മലയാളി സൈനികൻ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Lieut. General Anil Chauhan is India's new Joint Chiefs of Staff
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !