എടയൂര്‍: അത്തിപ്പറ്റ കോളനിയിലെ 30 ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കിണറ്റിലെ മോട്ടോര്‍ പമ്പ് സെറ്റുകളാണ് മൂന്നംഗ സംഘം ചേര്‍ന്ന് മോഷ്ടിച്ചത്. സംഭവത്തില്‍ അത്തിപ്പറ്റ സ്വദേശികളായ തലവണ്ണക്കാട്ടില്‍ സജീഷ്, തെക്കന്‍ചേരി ജംഷാദ്, പുതുവീട്ടില്‍ ജാഫര്‍ എന്നിവരാണ് പിടിയിലായത്. അത്തിപ്പറ്റ സ്വദേശിയായ നിസാറിന്റെ വീട്ടുകിണറ്റിലെ വെള്ളമാണ് സമീപവാസികളായ കുടുംബങ്ങള്‍ കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് ആശ്രയിച്ചിരുന്നത്. ഈ കിണറ്റിലെ അഞ്ച് മോട്ടോര്‍ സെറ്റുകളാണ് ഇവര്‍ കടത്തിക്കൊണ്ടുപോയത്. കോളനിക്കാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലാകുന്നത്.
അറസ്റ്റിലായ മൂന്ന് പേരും മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നടക്കമുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. സിഐ കെജെ ജിനേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഉണ്ണികൃഷ്ണന്‍, അസീസ്, എഎസ്‌ഐ ബിജു സിപിഒ ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ
Content Highlights: Motor theft in Etayur Athipata; Three people were arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !