നിർമാണം പുരോഗമിക്കുന്ന രാമനാട്ടുകര - പൊന്നാനി ദേശീയ പാത ആറു വരി പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പൊന്നാനി മണ്ഡലത്തിൽ പാത കടന്നു പോകുന്ന ചില പ്രദേശങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള ആവശ്യങ്ങൾ പരിശോധിച്ചു ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഇ. ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
പാത വികസനവുമായി ബന്ധപ്പെട്ട് എംപി വിളിച്ചു ചേർത്ത നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം.
നാഷണൽ ഹൈവേ പ്രൊജക്റ്റ് ഡയറക്ടർ നിർമാണ പുരോഗതി സംബന്ധിച്ച് യോഗത്തിൽ വിശദീകരണം നൽകി.
സ്കൂളുകൾ ഉള്ള ഭാഗങ്ങളിൽ ആവശ്യം അനുസരിച്ച് അണ്ടർ പാസേജുകൾ നിർമിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാമെന്നും പ്രൊജക്റ്റ് ഡയറക്ടർ അറിയിച്ചു. രാമനാട്ടുകര - വളാഞ്ചേരി ബൈപാസ് റീച്ചിൽ 22 സബ് വേകൾ ഉണ്ടാകുമെന്നും യോഗത്തിൽ അറിയിച്ചു.
നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂതാര്യമാക്കണമെന്നും ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും എംപി യോഗത്തിൽ ആവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച രൂപ രേഖ ജനപ്രതിനിധികൾക്ക് കൈമാറി.
കോട്ടക്കൽ റസ്റ്റ് ഹൗസിൽ കൂടിയ യോഗത്തിൽ ഡോ. എം. പി അബ്ദു സമദ് സമദാനി എംപി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, നാഷണൽ ഹൈവേ പ്രൊജക്റ്റ് ഡയറക്ടർ ജ. ബാലചന്ദർ, വിവിധ നഗരസഭ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, എൻ എച് എ ഐ ഉദ്യോഗസ്ഥരും പങ്കെടുത്തു
Content Highlights: National highway development will address the concerns of the people: e. T. Muhammad Basheer M.P


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !