ബീഫിനെ പിന്തുണച്ചുള്ള പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബോളിവുഡ് ദമ്ബതികളായ രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും ക്ഷേത്രത്തില്‍ തടഞ്ഞ് ബജ്‌റംഗ്ദള്‍.
മധ്യപ്രദേശ് ഉജ്ജയ്‌നിലെ മഹാകല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനാണ് ബജ്‌റംഗ്ദള്‍ 'വിലക്കേര്‍പ്പെടുത്തിയത്'. ബ്രഹ്‌മാസ്ത്ര സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ഇരുവരും ക്ഷേത്രദര്‍ശനത്തിനെത്തിയത്.
കരിങ്കൊടിയും ജയ് ശ്രീരാം മുദ്രാവാക്യം വിളിയുമായാണ് പ്രതിഷേധക്കാര്‍ താരങ്ങളെ വരവേറ്റത്. പ്രതിഷേധക്കാരില്‍ നിന്ന് താരങ്ങളെ രക്ഷപ്പെടുത്താന്‍ പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ ശിക്ഷാനിയമത്തിലെ വകപ്പ് 353 പ്രകാരം കേസെടുത്തതായി ഉജ്ജയ്ന്‍ സിഎസ്പി ഓം പ്രകാശ് മിശ്ര പറഞ്ഞു.
2011 ല്‍ റോക്ക്സ്റ്റാര്‍ സിനിമയുടെ പ്രെമോഷന്റെ ഭാഗമായുളള വീഡിയോയിലാണ് രണ്‍ബീര്‍ തന്റെ ബീഫ് ആരാധനയെ കുറിച്ച് പറയുന്നത്. ഈ വീഡിയോ ഏറ്റെടുത്താണ് സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.
'എന്റെ കുടുംബം പെഷവാറില്‍നിന്നുള്ളതാണ്. അതു കൊണ്ടുതന്നെ ഒരുപാട് പെഷവാരി വിഭവങ്ങള്‍ അവരുടെ കൂടെയെത്തും. ഞാന്‍ മട്ടന്‍, പായ, ബീഫ് ആരാധകനാണ്. അതേ, ഞാനൊരു വലിയ ബീഫ് ആരാധകനാണ്' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രതിഷേധങ്ങളെ തുടര്‍ന്ന് ബ്രഹ്മാസ്ത്ര സിനിമ ബഹിഷ്കരിക്കണമെന്നാണ് അവരുടെ ആവശ്യം.
Content Highlights:Stated in favor of beef; Bajrang Dal stops Ranbir and Alia in the temple


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !