മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷയായ നീറ്റ് 2022-ന്റെ ഫലം പ്രസിദ്ധീകരിച്ചു. https://neet.nta.nic.in ഈ ലിങ്കില്‍ പരീക്ഷാഫലം പരിശോധിക്കാം.
ജൂലൈ 17-ന് നടന്ന പരീക്ഷയില്‍ 18.7 ലക്ഷം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 9,93,069 വിദ്യാര്‍ഥികള്‍ വിജയിച്ചു. 5,63,902 പെണ്‍കുട്ടികളും 4,29,160 ആണ്‍കുട്ടികളും പരീക്ഷ വിജയിച്ചു.
ഹരിയാന സ്വദേശിയായ തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. 99.99977 പേര്‍സന്റൈല്‍ സ്‌കോര്‍ നേടിയാണ് തനിഷ്‌ക ഒന്നാമതെത്തിയത്. ഡല്‍ഹി സ്വദേശി വട്‌സ ആശിഷ് ബത്ര രണ്ടാം റാങ്കും കര്‍ണാടക സ്വദേശി ഋഷികേശ് ഗാംഗുലെ മൂന്നാം റാങ്കും നേടി.
Content Highlights: NEET UG Result Published


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !