വിദ്യാർത്ഥിനിയെ വാട്ട്സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച് ശല്യപ്പെടുത്തിയ പ്ലസ്ടു അദ്ധ്യാപകൻ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ വെമ്പായത്താണ് സംഭവം. വെമ്പായം നെടുവേലി ഇടുക്കുംതല എസ്.എൽ. ഭവനിൽ ജയകുമാറിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കാര്യം വിദ്യാർത്ഥിനി സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. വർക്കലയിലുള്ള ഭാര്യവീട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. പൊലീസ് കേസെടുത്തതോടെ ജയകുമാർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു. തുടർന്ന് ഭാര്യ വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
പ്രതിക്കെതിരെ നേരത്തെയും സമാന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അദ്ധ്യാപികയുടെ പരാതിയിൽ ഇയാൾക്കെതിരെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും മറ്റ് അദ്ധ്യാപകർ പറയുന്നു.
Content Highlights: The student was sent obscene messages through WhatsApp The teacher was arrested


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !