ഒൻപതു പേരെ കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. കോഴിക്കോട് കായക്കൊടി കരയത്താം പൊയിലിലാണ് സംഭവം. മൂന്ന് കുട്ടികൾ ഉൾപ്പടെ ഒമ്പതു പേർക്കാണ് കടിയേറ്റത്.
ഒമ്പത് വയസുകാരൻ ഋതു ദേവ്, ചങ്ങര കുളത്ത് ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനി 34 വയസുകാരി, ഇവരുടെ മകൾ 5 വയസുകാരിക്കും കടിയേറ്റു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മയ്ക്കും കടിയേറ്റത്. കൂടാതെ മൊകേരിയിലെ 68 വയസുകാരി നാരായണി, മൊകേരി തൈത്ത റേമ്മൽ പതിനാല് വയസുകാരിയെയും, മാവില കുന്നുമ്മൽ സുബീഷ് എന്നിവരെയാണ് പട്ടി കടിച്ചത്.
സുബീഷിന് മുഖത്തും മറ്റുള്ളവർക്ക് കാലുകളിലുമാണ് കടിയേറ്റത്. വൈകുന്നേരം 3 മണിക്കാണ് സുബീഷിന് കടിയേറ്റത്. ഇതിന് ശേഷമാണ് മൂന്ന് പേരെ കൂടി പട്ടി കടിച്ചത്. തുടർന്ന് നായയെ നാട്ടുകാർ തല്ലി കൊല്ലുകയായിരുന്നു.
Content Highlights: Nine people including three children were bitten and the dog was beaten to death by the locals


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !