പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട മൂന്ന് മുസ്ലിം യുവാക്കൾക്കെതിരെ കർണാടകയിൽ കേസ് . കോലാർ ജില്ലയിൽനിന്നുള്ള സുഹൈൽ ,മൻസൂർ , തൗഹീദ് എന്നിവർക്കെതിരെയാണ് കേസ് . ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെയുള്ള മത്സരം വിജയിച്ച പാക് ടീമിനെ അഭിനന്ദിച്ച് വാട്സ് ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതാണ് കേസിന് ആധാരം .
ആർ. വെങ്കിടേഷപ്പ എന്ന വ്യക്തി നൽകിയ പരാതിയിലാണ് കോലാർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് . യുവാക്കൾ വാട്സ് ആപ്പിൽ പോസ്റ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട് .യുവാക്കളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു .രണ്ടു പേർ ഒളിവിലാണെന്നും വൈകാതെ പിടികൂടുമെന്നും പോലീസ് അറിയിച്ചു .
പാക് അനുകൂല വാട്സ് ആപ്പ് സ്റ്റാറ്റസിന്റെ പേരിൽ നേരത്തെയും കർണാടകയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാഗൽകോട്ട് ജില്ലയിൽ നിന്നുള്ള അദ്ധ്യാപിക ഖുത്മ ഷെയ്ഖിനെ കഴിഞ്ഞ മാർച്ചിൽ പോലീസ് അറസ്റ്റു ചെയ്തിരുന്നു . പാകിസ്താന്റെ റിപ്പബ്ലിക്ക് ദിനത്തിൽആശംസകൾ അർപ്പിച്ച് വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിനായിരുന്നു കേസ് . ഇന്ത്യൻ ശിക്ഷ നിയമത്തിലെ 152(എ) 502(2) വകുപ്പുകൾ ചുമത്തി ആയിരുന്നു അന്ന് കേസെടുത്തത്
Content Highlights: Pakistan Cricket Team Praised; Case against Muslim youth in Karnataka


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !