വിദൂരവിദ്യാഭ്യാസത്തിലൂടെ പൂര്‍ത്തിയാക്കുന്ന കോഴ്‌സുകള്‍ക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ (യുജിസി) തുല്യ അംഗീകാരം നല്‍കി. വിദൂര വിദ്യാഭ്യസ കോഴ്‌സുകള്‍ ഇനി റഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമാകും.ഓപ്പണ്‍,വിദൂര,ഓണ്‍ലൈന്‍ ബിരുദ,പിജി കോഴ്‌സുകള്‍ക്കും ഇത് ബാധകമാകും. 2022 ലെ യുജിസി റെഗുലേഷന്‍ പ്രകാരമാണ് പുതിയ തീരുമാനം.
കോളേജുകളില്‍ നിന്ന് പൂര്‍ത്തിയാക്കുന്ന കോഴ്‌സുകള്‍ക്ക് തുല്യമായി തന്നെ ഇനി വിദൂരകോഴ്‌സുകളും പരിഗണിക്കും. കോവിഡിന് ശേഷം വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് വിദ്യാര്‍ഥികള്‍ കൂടുതല്‍ താല്‍പര്യം കാണിച്ചുതുടങ്ങിയതോടെയാണ് യുജിയിയുടെ തീരുമാനം.ഒരേ സമയം രണ്ട് ബിരുദം നേടാനും രണ്ട് കോളേജുകളില്‍ പ്രവേശനം നേടാനും നേരത്തെ യു.ജി.സി വിദ്യാര്‍ഥികളെ അനുവദിക്കുമായിരുന്നു.
Content Highlights: Distance education courses are now equivalent to regular courses; UGC approval


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !