ദില്ലി : അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്.
34 പുതിയ മരുന്നുകളെ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 26 മരുന്നുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. നാല് കാന്‍സര്‍ മരുന്നുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ഗിന്‍, ടെനിഗ്ലിറ്റിന്‍ മരുന്നുകളും ക്ഷയരോഗത്തിനുള്ള ഡിലാമാനിഡ് മരുന്നും കൂട്ടിച്ചേര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. കാന്‍സര്‍ ചികിത്സക്കുള്ള മൂന്ന് മരുന്നുകളും രണ്ട് ആന്റി ഫങ്കല്‍ മരുന്നുകളും പുതിയതായി കൂട്ടിച്ചേര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. പട്ടിക പ്രാബല്യത്തില്‍ വരുന്നതോടെ കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും.
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !