ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡരികിലെ മരം മുറിച്ചതിനെ തുടര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. കുളപ്പുറം വികെ പടിയിലാണ് മരം മുറിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വനം വകുപ്പിന്റെ ഷെഡ്യൂള്‍ നാലില്‍പ്പെട്ട എരണ്ട പക്ഷികളാണ് ചത്തത്. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കര്‍ശന നിര്‍ദേശങ്ങള്‍ പോലും കരാറുകാരന്‍ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു .
മരം മുറിക്കുമ്പോള്‍ ഇതിന് മുകളില്‍ ധാരാളം പക്ഷികള്‍ ഉണ്ടായിരുന്നു. മരം മുറിഞ്ഞു വീണ് അടിയില്‍പ്പെട്ട് നൂറുകണക്കിന് പക്ഷികളാണ് ചത്തത്.
സമാനമായ സംഭവം പ്രദേശത്തിന് അടുത്തുള്ള രണ്ടത്താണിയിലും ഉണ്ടായിരുന്നു. ഇവിടെയും മരം മറിച്ചുമാറ്റിയപ്പോള്‍ ദേശാടന പക്ഷികളടക്കമുള്ളവയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
Content Highlights: Trees were cut down for highway development; Hundreds of birds died and the forest department registered a case



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !