പ്രസ്സ് ക്ലബ്ബ് വളാഞ്ചേരി മലബാർ വിമൻസ് കോളേജുമായി സഹകരിച്ച് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് ഹാളിൽ കുട്ടികളും അധ്യാപകരും പ്രസ് ക്ലബ് അംഗങ്ങളും ചേർന്ന് പൂക്കളമൊരുക്കി പരിപാടികൾക്ക് തുടക്കം കുറിച്ചു.പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
തുടർന്ന് പ്രസ്സ് ക്ലബ്ബ് ഹാളിൽ വെച്ച് നടന്ന അനുമോദ പരിപാടിയിൽ നാസർ ഇരിമ്പിളിയം അധ്യക്ഷനായി.സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, ട്രഷറർ മഹ്ബൂബ് തോട്ടത്തിൽ, കോളേജ് പ്രിൻസിപ്പാൾ വി.പി. റംല ടീച്ചർ, രക്ഷാധികാരികളായ പി.മധുസൂദനൻ, നീറ്റുകാട്ടിൽ മുഹമ്മദലി, സി.കെ.രാമചന്ദ്രൻ, സൈഫുദ്ദീൻ പാടത്ത്,സി.രാജേഷ് സംസാരിച്ചു.മണികണ്ഠൻപുക്കാട്ടിരി,ലിയാഖത്ത് പുക്കാട്ടിരി,പ്രദീപ് ഇരിമ്പിളിയം, ജിഷാദ് വളാഞ്ചേരി,ഹംസ കൊട്ടാരം,ശിബിലി പാലച്ചോട്, അനീഷ് വലിയ കുന്ന്, ഷഹ് ല ടീച്ചർ, നഫീസ ടീച്ചർ,മിനിജിസ് ലി,റഷീദ്എന്നിവർ നേതൃത്വം നൽകി.
Content Highlights: Valanchery Press Club organized Onam celebrations


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !