ജോലി ഒഴിവാക്കി ഓണാഘോഷത്തിന് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തയാറാക്കിയ ചോറും കറികളും എയറോബിക് ബിന്നില്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫിസുകളില്‍ ഇന്നലെ ആയിരുന്നു ഓണാഘോഷം നടന്നത്. ഒരു നേരത്തെ ആഹാരത്തിനായി നിരവധി പേര്‍ കാത്തിരിക്കുമ്പോഴാണ് ഓണസദ്യയില്‍ മാലിന്യമെറിഞ്ഞത്.
ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ ആയിരിക്കണം ആഘോഷമെന്ന് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. അതിനാല്‍ തന്നെ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചു. ഇതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയത്.
മുപ്പതോളം പേര്‍ക്ക് കഴിക്കാനുള്ള സദ്യയാണ് നശിപ്പിച്ചത്. ഓണാഘോഷം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധിച്ചതെന്ന് യൂണിയന്‍ പ്രതികരിച്ചു.
Content Highlights: Work was skipped and the celebration was not allowed, Onam feast was thrown in garbage, feast for 30 people was destroyed


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !