കോട്ടയത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടിക്കുളം സ്വദേശി സിറില്‍ (35) ആണ് മരിച്ചത്. കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പാലായ്ക്ക് സമീപം തിടനാട് വെട്ടിക്കുളത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ടൗണില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. വാഹനം തോട്ടില്‍ വീണത് ആരും അറിഞ്ഞിരുന്നില്ല. രാവിലെ ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാരനാണ് കാര്‍ തോട്ടില്‍ കിടക്കുന്നത് കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികളെത്തി നടത്തിയ പരിശോധനയില്‍ കാറില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു.
പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Content Highlights: A young man's car fell into a ditch and met a tragic end. The body was stuck inside the car


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !