മലപ്പുറം: ഓണസമ്മാനമായി ജില്ലയിലെ 733 എല്‍ പി സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍ പി എസ് ടി നിയമനത്തിലൂടെ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ അധ്യാപകര്‍ക്ക് നിയമനം ലഭിച്ചതും മലപ്പുറം ജില്ലയിലാണെന്ന് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ പി രമേശ് കുമാര്‍ പറഞ്ഞു. ജില്ലയില്‍ ഒരു ലിസ്റ്റില്‍ നിന്ന് ഇത്രയും കൂടുതല്‍ നിയമനങ്ങള്‍ ഒന്നിച്ച് നടത്തുന്നതും ഇതാദ്യമായാണ്.
ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതിനാല്‍ നിലവില്‍ ജോലിചെയ്യുന്ന സ്‌കൂളുകളില്‍ തന്നെ അവര്‍ക്ക് തുടരാന്‍ കഴിയും. നിയമനം ലഭിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കുന്നമുറയ്ക്ക് ഓണാവധിയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാനാകും. അധിക തസ്തികകളുടെ എണ്ണത്തില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ലയും മലപ്പുറമാണ്.
Content Highlights: Permanent appointment for 733 LP school teachers in Malappuram district


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !