യൂട്യൂബില്‍ എന്തെങ്കിലും കണ്ടുകൊണ്ട് ഇരിക്കുമ്ബോ പരസ്യം സ്കിപ്പ് അടിച്ച് വീഡിയോ കാണാന്‍ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്.
എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയുണ്ട്. ഒരു പരസ്യവും വരാതെ നിങ്ങള്‍ക്ക് വീഡിയോ കാണാം, കൂടാതെ നിരവധി പ്രത്യേകതകളും ഒരുക്കി കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. പരസ്യമില്ലാതെ, കാഴ്ച മുറിയാതെ നിങ്ങള്‍ക്ക് വീഡിയോ കാണാം, അതും 10 രൂപയ്ക്ക് മൂന്ന് മാസത്തേക്ക്. പുതിയ ഫീച്ചറുകളോടെ യൂട്യൂബ് പ്രീമിയം ഓഫര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്.
യൂട്യൂബ് നല്‍കുന്ന ഇന്‍വൈറ്റിലൂടെ പ്രീമിയം സസ്ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍. ഇങ്ങനെ ലഭിക്കുന്ന ഇന്‍വൈറ്റിലൂടെ ഉപയോക്താക്കള്‍ക്ക് പത്ത് രൂപയ്കക്ക് മൂന്ന് മാസത്തേക്ക് യൂട്യൂബ്പ്രീമിയം മെമ്ബര്‍ഷിപ്പ് ലഭിക്കും. കാലാവധി കഴിഞ്ഞ ശേഷം പ്രീമിയം തുകയായ 129 രൂപ പ്രതിമാസം നല്‍കണം. എന്നാല്‍ മാത്രമേ തുടര്‍ന്നും ഈ സേവനം ലഭിക്കൂ. ഓഫറിന്റെ ലഭ്യത സംബന്ധിച്ച് ടൈംലൈന്‍ കമ്ബനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നാണ് കണക്കുകൂട്ടല്‍.
ഉപയോക്താക്കള്‍ക്ക് പരസ്യമില്ലാതെ വീഡിയോ കാണാനുള്ള അവസരം കൂടാതെ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുക, വീഡിയോകള്‍ ഓഫ്‌ലൈനില്‍ പ്ലേ ചെയ്യുക, ബാക്ക്ഗ്രൗണ്ടില്‍ വീഡിയോകള്‍ പ്ലേ ചെയ്യുക, യൂട്യൂബ് മ്യൂസിക്കിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷന്‍, ആഡ് ഫ്രീ എക്സ്പീരിയന്‍സ് ,യൂട്യൂബ് കിഡ്സ് ആപ്പ് തുടങ്ങി നിരവധി പ്രത്യേകതകളും പുതിയ ഓഫറിലുണ്ട്. .10 രൂപയുടെ യൂട്യൂബ് പ്രീമിയം മെമ്ബര്‍ഷിപ്പ് ഓഫറിനെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ടിപ്സ്റ്റര്‍ അഭിഷേക് യാദവാണ്. യൂട്യൂബ് റെഡ്, യൂട്യൂബ് മ്യൂസിക്, ഗൂഗിള്‍ പ്ലേ മ്യൂസിക് വരിക്കാര്‍ക്ക് മാത്രമേ യൂട്യൂബ് ഇന്‍വൈറ്റ് ലഭിക്കൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.youtube.com/premium?app=desktop&cc=r3svf9tt8vxnpv എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഈ ലിങ്ക് വഴി ഓഫര്‍ തെരഞ്ഞെടുത്താല് മൂന്ന് മാസത്തേക്ക് പ്രീമിയം മെമ്ബര്‍ഷിപ്പിലേക്കുള്ള ആക്സ സ് ലഭിക്കും. 10 രൂപയുടെ ഓഫര്‍ അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്ബ് യൂട്യൂബ് വരിക്കാരന് മെയില്‍ അയയ്ക്കും. ഈ സമയത്ത് പ്രീമിയം മെമ്ബര്‍ഷിപ്പില്‍ തുടരാനോ അംഗത്വം ഒഴിവാക്കാനോ കഴിയും. ഇന്ത്യയില്‍, യൂട്യൂബ് പ്രീമിയം വാര്‍ഷിക പ്ലാനിന് 1,290 രൂപയാണ്. യൂട്യൂബ് പ്രീമിയം ഫാമിലി പ്ലാനിന് പ്രതിമാസം 189രൂപയാണ് ഈടാക്കുന്നത്. പുതിയ വരിക്കാര്‍ക്ക് 30 ദിവസത്തെ സൗജന്യ ട്രയലും കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Content Highlights: Get YouTube Premium for just Rs 10, a great offer
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !