കൊച്ചി തീരത്ത് വന്‍ ലഹരി വേട്ട; 200 കിലോ ലഹരിമരുന്നുമായി ഇറാനിയന്‍ ബോട്ട് പിടിയില്‍

0
കൊച്ചി തീരത്ത് വന്‍ ലഹരി വേട്ട; 200 കിലോ ലഹരിമരുന്നുമായി ഇറാനിയന്‍ ബോട്ട് പിടിയില്‍ | Huge drunk hunt on Kochi coast; Iranian boat caught with 200 kg of drugs
പ്രതീകാത്മക ചിത്രം 

കൊച്ചിത്തീരത്ത് വന്‍ ലഹരി വേട്ട. 200 കിലോ ലഹരിമരുന്നുമായി ഇറാനിയന്‍ ബോട്ട് പിടികൂടി. നാവികസേനയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് പിടികൂടിയത്. ഉരുവില്‍ ഉണ്ടായിരുന്ന ആറു പേരെ കസ്റ്റഡിയിലെടുത്തു. പിടികൂടിയവരെ മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ചു.

ഇറാന്‍, പാക്ക് പൗരന്‍മാരാണ് പിടിയിലായത്. നാര്‍കോട്ടിക് ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. എന്‍സിബി ഉദ്യോഗസ്ഥര്‍ ലഹരി സംഘത്തെ പിടികൂടുന്നതിനു നാവിക സേനയുടെ സഹായം തേടുകയായിരുന്നു. ബോട്ട് മട്ടാഞ്ചേരിയില്‍ എത്തിച്ചു. ലഹരിവസ്തുക്കളും പിടിയിലായവരെയും നാവിക സേന കോസ്റ്റല്‍ പൊലീസിനു കൈമാറും.

കൊച്ചിയില്‍ ഇന്നലെയും ലഹരി വേട്ട നടന്നിരുന്നു. നോര്‍ത്ത് ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തുനിന്ന് 2.65 കിലോ ഹഷീഷ് ഓയിലാണ് പിടികൂടിയത്. പനങ്ങാട് സ്വദേശികളായ രണ്ടുപേര്‍ പിടിയിലായി.
Content Highlights: Huge drunk hunt on Kochi coast; Iranian boat caught with 200 kg of drugs
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !