മുംബൈയില്‍ നടക്കുന്ന 91-ാമത് ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിലാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി കൂടിയായ ജയ് ഷാ, ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് പറഞ്ഞത്.
2023 ല്‍ പാകിസ്ഥാനാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ടീ ഇന്ത്യയെ അയക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ വൃത്തകള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ സാധ്യതകള്‍ അന്വേഷിക്കുകയാണെന്നും ബിസിസി അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ പറഞ്ഞതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. 2023 ലെ ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയിലായിരിക്കാമെന്നും പാകിസ്ഥാനിലല്ലെന്നും ബിസിസിഐ സെക്രട്ടറി കൂടിയായ ഷാ കൂട്ടിച്ചേര്‍ത്തു.
Content Highlights: Asia Cup 2023; Jai Shah will not go to Pakistan to play Indian team
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !