നരബലിക്കേസിലെ മുഖ്യ ആസൂത്രകന്‍ ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയതായി ലൈല

0
ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയതായി ലൈല Laila says that Shafi has committed another murder

ഇരട്ട നരബലിക്കേസിലെ മുഖ്യ ആസൂത്രകന്‍ ഷാഫിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കൂട്ടുപ്രതി ലൈല. ഷാഫി മൂന്നാമതൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്നും മനുഷ്യ മാംസം വില്‍പന നടത്തിയിട്ടുണ്ടെന്നുമാണ് ലൈല പൊലീസിനോട് വ്യക്തമാക്കിയത്.

എറണാകുളത്ത് വച്ച് നടത്തിയ കൊലപാതകത്തെക്കുറിച്ച് ഒരു വര്‍ഷം മുന്‍പാണ് ഷാഫി പറയുന്നത്. നരബലിയെക്കുറിച്ച് ആലോചിക്കുന്ന സമയമായിരുന്നു അത്. ഇലന്തൂരിലെ വീട്ടിലെ വരാന്തയില്‍ ഇരുന്നാണ് കൃത്യം നടത്തിയതിനെക്കുറിച്ചും മനുഷ്യ മാംസം വിറ്റതിനെക്കുറിച്ചും ഷാഫി പറഞ്ഞതെന്നും ലൈലയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഭഗവല്‍ സിങിനെയും ലൈലയേയും വിശ്വസിപ്പിക്കാന്‍ പറഞ്ഞ ഒരു കള്ളം മാത്രമാണ് എറണാകുളത്തെ കൊലപാതകമെന്നാണ് ഷാഫിയുടെ പ്രതികരണം.

അതേസമയം നരബലിക്ക് പിന്നില്‍ അവയവ മാഫിയ ആണെന്ന പ്രചാരണം സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു തള്ളി. വൃത്തിഹീനമായ ഒരു സാഹചര്യത്തില്‍ അവയവ മാറ്റം സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നരബലിയില്‍ കൂടുതല്‍ ഇരകളുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
Content Highlights: Laila says that Shafi has committed another murder 
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !