വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ചോലക്കാട് പെരുമ്പറമ്പിൽ താമസിക്കുന്ന ചന്ദ്രസ്വാമിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി.
മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു സ്വാമിയും കുടുംബവും കഴിഞ്ഞിരുന്നത്. കുടുംബത്തിൻ്റ അവസ്ഥ മനസ്സിലാക്കി വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ വി.ടി.അമീറിൻ്റെ ശ്രമഫലമായി ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ലഭിച്ച ത്രിതല പഞ്ചായത്തുകളുടെ 4 ലക്ഷവും പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച 29000 രൂപയും ചിലവഴിച്ച് വീടിൻ്റ പണി പൂർത്തീകരിക്കുകയായിരുന്നു. വീടിൻ്റ താക്കോൽധാനവും ചടങ്ങിൻ്റെ ഉദ്ഘാടനവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി നിർവ്വഹിച്ചു.
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ലൈഫ് വീടുകൾക്കായി നൽകുന്ന സോളാർ പദ്ധതിയുടെ പ്രഖ്യാപനവും നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി.ആസാദലി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചിറ്റകത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ.സുബൈർ, പഞ്ചായത്ത് മെമ്പർ കെ.പി.ജസീന, ബി.ഡി.ഒ.സിൽജി, വി.ഇ.ഒ.സോമൻ, വിജയൻ കൊടുമുടി, അഹമ്മദ് കുട്ടി പൊറ്റയിൽ, ടി.ടി.മജീദ്, കെ.പി.മുജീബ്, ടി.ടി.ആശിഖ്, അസീസ് ചോലക്കാട്, ആശിഖ് പെരുമ്പറമ്പ് എന്നിവർ സംസാരിച്ചു.ഇരിമ്പിളിയം പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്ന 120 വീടുകളിൽ പണി പൂർത്തിയായ ആദ്യ വീടാണ് ചന്ദ്രസ്വാമിയുടേത്. പ്രദേശവാസികളടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !