കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി സത്യസന്ധമെന്ന് പരാതിക്കാരി. എല്‍ദോസ് കുന്നപ്പിള്ളിയുമായി പത്തുവര്‍ഷത്തെ പരിചയമുണ്ട്. ഈ വര്‍ഷം ജൂലൈ മാസം മുതലാണ് കൂടുതല്‍ അടുത്തത്. അദ്ദേഹം മോശം വ്യക്തിയാണ് എന്ന് മനസിലായതോടെയാണ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
കേസ് പിന്‍വലിക്കാന്‍ തനിക്ക് 30 ലക്ഷം രൂപ എല്‍ദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തു. ഹണിട്രാപ്പില്‍ കുടുക്കുമെന്ന് പറഞ്ഞ് എല്‍ദോസ് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു. എല്‍ദോസിന് വേണ്ടി പെരുമ്പാവൂരിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക വിളിച്ചു ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറയുന്നു.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ആദ്യം വനിതാ സെല്ലിലാണ് പരാതി നല്‍കിയത്. എംഎല്‍എയ്‌ക്കെതിരായ പരാതിയായതിനാല്‍ കമ്മീഷണറെ സമീപിക്കാന്‍ പറഞ്ഞു. കമ്മീഷണറാണ് കോവളം പൊലീസിന് കേസ് കൈമാറിയത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒരുപാട് പേര്‍ ശ്രമിച്ചു. കോവളത്തെ മര്‍ദ്ദന വിവരം പൊലീസിനെ വിളിച്ചറിയിച്ചത് നാട്ടുകാര്‍ ആരാണ്. അവിടെ വച്ച് എംഎല്‍എയുടെ ഭാര്യയാണ് എന്ന പറഞ്ഞാണ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. വീട്ടില്‍ നിന്നാണ് എംഎല്‍എ കോവളത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ വച്ച് മര്‍ദ്ദിക്കുന്നത് കണ്ടാണ് നാട്ടുകാര്‍ ഇടപെട്ടത്. എംഎല്‍എ വീട്ടില്‍ മദ്യപിച്ചെത്തി മര്‍ദ്ദിക്കാറുണ്ടെന്നും പരാതിക്കാരി പറയുന്നു
എംഎല്‍എയുമായി കൂടുതല്‍ അടുത്തതോടെ, മോശം വ്യക്തിയാണ് എന്ന് മനസിലായി. തുടര്‍ന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. തന്റെ സ്വകാര്യതയില്‍ എംഎല്‍എ കടന്നുകയറാന്‍ ശ്രമിച്ചു. പീഡനം സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി പറയുന്നു. അതിനിടെ കന്യാകുമാരിയില്‍ പോയി കടലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും പരാതിക്കാരി വെളിപ്പെടുത്തി.
Content Highlights: Harassment complaint against Eldos Kunnappilly: 30 lakhs offered to settle the case; Complainant with disclosure
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !