സ്വവർഗാനുരാഗികളായ ആദില നസ്‌റിനും ഫാത്തിമ നൂറയും വിവാഹിതരായി

0
ലെസ്ബിയന്‍ പങ്കാളികളായ ആദില നസ്‌റിനും ഫാത്തിമ നൂറയും വിവാഹിതരായി | Lesbian partners Adila Nasrin and Fatima Noora got married

സ്വവർഗാനുരാഗികളായ ആദില നസ്‌റിനും ഫാത്തിമ നൂറയും വിവാഹിതരായി. സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഫാത്തിമയാണ് വിവരം അറിയിച്ചത്.. ‘നേട്ടം: എന്നെന്നും ഒരുമിച്ച്’എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. വിവാഹ വസ്ത്രമണിഞ്ഞ് അന്യോന്യം മോതിരം കൈമാറുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ നിരവധിപേര്‍ ആശംസകള്‍ അറിയിക്കുന്നുണ്ട്.

സ്വവർഗാനുരാഗികളായ ആദില നസ്‌റിനും ഫാത്തിമ നൂറയും വിവാഹിതരായി

ഫാത്തിമ നൂറയ്‌ക്കൊപ്പം ജീവിക്കാന്‍ അനുമതി തേടി ആദില നസ്‌റിന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.. തന്നോടൊപ്പം താമസിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയെന്നും ഫാത്തിമയെ കാണാനില്ലെന്നും കാണിച്ചായിരുന്നു പരാതി. ഇതിന്റ അടിസ്ഥാനത്തില്‍ കോടതി ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാനുള്ള അനുമതി നല്‍കി.

സ്വവർഗാനുരാഗികളായ ആദില നസ്‌റിനും ഫാത്തിമ നൂറയും വിവാഹിതരായി

സൗദിയിലെ പ്ലസ് വണ്‍ പഠനകാലത്ത് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു.. തുടര്‍ന്ന് പ്രണയം വീട്ടില്‍ അറിയുകയും വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് തമ്മില്‍ ബന്ധപ്പെടാന്‍ ശ്രമിക്കില്ലെന്ന വാഗ്ദാനത്തില്‍ നാട്ടിലെത്തി ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ ജോലി നേടിയെടുത്തു.

നൂറയുടെ കുടുംബം നസ്‌റിന് താക്കീത് നല്‍കിയിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും ഇരുവരും സ്‌നേഹബന്ധം തുടരുകയായിരുന്നു.
Content Highlights: Lesbian partners Adila Nasrin and Fatima Noora got married
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !