എയര്‍ട്ടെലും 5ജി സേവനം ആരംഭിച്ചു; ആദ്യം ലഭിക്കുക ഈ നഗരങ്ങളിൽ

0
എയര്‍ട്ടെലും 5ജി സേവനം ആരംഭിച്ചു; ആദ്യം ലഭിക്കുക ഈ നഗരങ്ങളിൽ | Airtel also launched 5G service; Get the first in these cities

ഡല്‍ഹി:
എയര്‍ട്ടെലും 5ജി സേവനം ലഭ്യമാക്കി. ആദ്യ ഘട്ടത്തില്‍ എട്ട് നഗരങ്ങളിലാണ് സേവനം ലഭിച്ചത്. ഇന്നലെ മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരണാസി എന്നീ നഗരങ്ങളില്‍ 5ജി സേവനം നിലവില്‍ വന്നു.

4ജി സേവനത്തിന്റെ നിരക്കില്‍ തന്നെ 5ജി സേവനവും ഇനി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

'കഴിഞ്ഞ 27 വര്‍ഷമായി ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന്റെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച സ്ഥാപനമാണ് എയര്‍ട്ടെല്‍. ഉപഭോക്താക്കള്‍ക്ക് വേണ്ടി ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനുള്ള ഒരു ചുവട് കൂടി ഇപ്പോള്‍ എയര്‍ട്ടെല്‍ വച്ചിരിക്കുകയാണ്'- ഭാരതി എയര്‍ട്ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

നിലവില്‍ ആപ്പിള്‍, സാംസങ്ങ്, ഷവോമി, ഒപ്പോ, റിയല്‍മി, വണ്‍ പ്ലസ് എന്നിവയുടെ 5ജി മോഡലുകളില്‍ 5ജി സേവനം ലഭിക്കും. സാംസങ്ങ് ഫോള്‍ഡ് സീരീസ്, ഗാലക്‌സി എസ് 22 സീരീസ്, സാംസങ്ങ് എം32, ഐഫോണ്‍ 12 സീരീസ് മുതലുള്ളവ, റിയല്‍മി 8എസ് 5ജി, റിയല്‍മി എക്‌സ് 7 സീരീസ്, റിയല്‍മി നാര്‍സോ സീരീസ്, വിവോ എക്‌സ് 50 മുതലുള്ള ഫോണുകള്‍, വിവോ ഐക്യുഒഒ സീരീസ്, ഒപ്പോ റെനോ5ജി, വണ്‍ പ്ലസ് 8 മുതലുള്ള ഫോണുകള്‍ തുടങ്ങിയവയില്‍ 5ജി സേവനം ലഭിക്കും.
Content Highlights: Airtel also launched 5G service; Get the first in these cities
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !