5ജി സേവനങ്ങള്‍ വേ​ഗത്തിലാക്കാന്‍ മൊബൈല്‍ കമ്ബനികളോട് കേന്ദ്രസര്‍ക്കാര്‍

0
5ജി സേവനങ്ങള്‍ വേ​ഗത്തിലാക്കാന്‍ മൊബൈല്‍ കമ്ബനികളോട് കേന്ദ്രസര്‍ക്കാര്‍ Central government asks mobile companies to speed up 5G services

എത്രയും പെട്ടെന്ന് 5ജിയിലേക്ക് മാറാന്‍ മൊബൈല്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ‌ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിലെയും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ഫോണ്‍ കമ്ബനികളെ കണ്ട് പൂര്‍ണ്ണമായും 5ജി ലേക്ക് മാറാന്‍ ആവശ്യപ്പെട്ടു.

5ജി സേവനങ്ങളിലേക്ക് മാറാന്‍ മൂന്ന് മാസമേ ഉള്ളൂവെന്നും മന്ത്രാലയ ഉദ്യോഗസ്ഥര്‍ മൊബൈല്‍ നിര്‍മ്മാതാക്കളോട് വിശദമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ ഏകദേശം 750 ദശലക്ഷം മൊബൈല്‍ ഫോണ്‍ വരിക്കാരുണ്ടെന്നാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ട്. അതില്‍ 350 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ 3ജി അല്ലെങ്കില്‍ 4ജി സപ്പോര്‍ട്ടുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. ഇന്ത്യയില്‍ 100 ​​ദശലക്ഷം വരിക്കാര്‍ക്ക് 5ജി ഫോണുകളുണ്ട്. 10,000 രൂപയില്‍ കൂടുതല്‍ വിലയുള്ള 3ജി - 4ജി ഫോണുകളുടെ പ്രൊഡക്ഷന്‍ ക്രമേണ നിര്‍ത്തി 5ജി സാങ്കേതികവിദ്യയിലേക്ക് പൂര്‍ണ്ണമായും മാറണമെന്ന് സ്മാര്‍ട്ട്ഫോണ്‍ കമ്ബനികളോട് മന്ത്രാലയം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

നിലവില്‍ എയര്‍ടെല്ലും ജിയോയും തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഇപ്പോള്‍ 5ജി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ജിയോ 5ജി 4 നഗരങ്ങളില്‍ ലഭ്യമാണെങ്കില്‍, എയര്‍ടെല്‍ അതിന്റെ 5 ജി പ്ലസ് സേവനം മൊത്തം 8 നഗരങ്ങളില്‍ ലഭ്യമാക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലും ഉടന്‍ 5ജി ആക്‌സസ് ലഭിക്കുമെന്ന് രണ്ട് ടെലികോം ഓപ്പറേറ്റര്‍മാരും അറിയിച്ചു. 100 ദശലക്ഷത്തിലധികം 5ജി റെഡി ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നിട്ടും ആപ്പിള്‍ ഉള്‍പ്പെടെയുള്ള പല ഫോണുകളും 5ജി നെറ്റ്‌വര്‍ക്കിനെ സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം എയര്‍ടെല്‍ പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച്‌, ഷവോമി, വിവോ, ഒപ്പോ എന്നിവ 5ജിയെ സപ്പോര്‍ട്ട് ചെയ്യാന്‍ റെഡിയാണ്. സാംസങ് ഗാലക്‌സി എസ് 22 സീരീസ്, ഗാലക്‌സി എ 33, ഗാലക്‌സി എം33, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 4, ഗാലക്‌സി ഇസഡ് ഫോള്‍ഡ് 4 തുടങ്ങിയ പുതിയ സാംസങ് ഫോണുകളില്‍ 5 ജി തയ്യാറാണെങ്കിലും അവരുടെ തന്നെ പല ഫോണുകളിലും അപ്‌ഡേറ്റുകള്‍ വന്നിട്ടില്ല. ആപ്പിള്‍, നത്തിങ് (1), ഗൂഗിള്‍, മോട്ടറോള, വണ്‍പ്ലസ്, സാസംങ്ങ് എന്നി ബ്രാന്‍ഡുകളുടെ 5ജി സപ്പോര്‍ട്ടുള്ള വേര്‍ഷനുകള്‍ എത്തി തുടങ്ങി. കൂടാതെ ഷവോമി, റെഡ്മീ, പൊക്കൊ, റിയല്‍മീ,ഒപ്പോ, വിവോ, ഇന്‍ഫിനിക്സ്, iQOO തുടങ്ങിയ ബ്രാന്‍ഡുകളിലെല്ലാം 5ജി റെഡി സോഫ്‌റ്റ്‌വെയര്‍ ഇതിനകം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
Content Highlights: Central government asks mobile companies to speed up 5G services
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !