രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് തമിഴ്നാട് രെജിസ്ട്രേഷൻ ഉള്ള കാറിൽ കുഴല്‍പ്പണവുമായി പ്രതികൾ പിടിയിലായത്. കാറിന്റെ പിന്‍സീറ്റില്‍ രഹസ്യ അറകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്ന കുഴല്‍പ്പണ മാഫിയക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് IPS ന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസ് ഏകദേശം 40 കോടി രൂപയോളം കുഴൽപണം കുറഞ്ഞ കാലയളവിനുള്ളിൽ പിടികൂടിയിരുന്നു.
വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ തന്നെ ഏകദേശം 12 കോടി രൂപയോളം പലപ്പോഴായി പിടികൂടിയിരുന്നു. കുഴൽപ്പണ മാഫിയക്കെതിരെ പരിശോധന ശക്തമാക്കുമെന്നു വളാഞ്ചേരി സ്റ്റേഷൻ ഹൌസ് ഓഫീസർ ജിനേഷ് കെ ജെ അറിയിച്ചു. പോലീസ് സംഘത്തിൽ എസ് ഐ അജീഷ് കെ ജോൺ, ഉണ്ണികൃഷ്ണൻ സിവിൽ പോലീസ് ഓഫീസർ ക്ലിൻറ് ഫെർണാണ്ട്‌സ് എന്നിവരും ഉണ്ടായിരുന്നു..
Content Highlights: Pipe hunting again in Valancherry; Two persons arrested with Rs.87 lakhs
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !