കാടാമ്പുഴ :ദോത്തി ചലഞ്ചിലൂടെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സമാഹരിക്കുന്ന ഫണ്ട് ശേഖരണത്തിന് മാറാക്കര പഞ്ചായത്തിൽ തുടക്കമായി.
മുസ്‌ലിം ലീഗ് , മുസ്ലിം യൂത്ത് ലീഗ്, കെ.എം.സി.സി പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്ത പ്രത്യേക കൺവൻഷനിൽ പഞ്ചായത്ത്
തല ഉദ്ഘാടനം നടന്നു. ദുബൈ കെ.എം.സി.സി മാറാക്കര പഞ്ചായത്ത് എക്സിക്യുട്ടീവ് കമ്മിറ്റി 15 ദോത്തികൾ പ്രഖ്യാപിച്ച് ചലഞ്ചിന് തുടക്കം കുറിച്ചു.
600 രൂപ സംഭാവന നൽകുന്ന
വർക്കാണ് ഗിഫ്റ്റായി ദോത്തി നൽകുന്നത്. ഒക്ടോബർ 10 മുതൽ 30 വരെ നീണ്ടു നിൽക്കുന്നതാണ് ക്യാമ്പയിൻ.
എ.സി. നിരപ്പ് സി.എച്ച് സെന്ററിൽ നടന്ന കൺവൻഷൻ മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഫൈസൽ വാഫി കാടാമ്പുഴ 'ദോത്തി ചലഞ്ച് ' ക്യാമ്പയിൻ വിശദീകരിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കാടാമ്പുഴ മൂസ ഹാജി, അബൂബക്കർ തുറക്കൽ, ടി.പി കുഞ്ഞുട്ടി ഹാജി, എ.പി അബ്ദു ,മുസ്തഫ ഹാജി എ കെ , മൊയ്തീൻ മാടക്കൽ , റഫീഖ് കല്ലിങ്ങൽ, ജനപ്രതിനിധികളായ ഒ.കെ. സുബൈർ, പി.വി. നാസിബുദ്ദീൻ, ഒ.പി. കുഞ്ഞി മുഹമ്മദ്, കെ.പി. നാസർ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ എ.പി ജാഫർ അലി, ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, ശിഹാബ് മങ്ങാടൻ, സിയാദ് എൻ, ഗഫൂർ പി.ടി, ഫഹദ് കരേക്കാട്, ഷാഹുൽ ഹമീദ് വി.കെ,
കെ.എം.സി.സി ഭാരവാഹികളായ എ.പി ഫക്റുദ്ദീൻ, പട്ടാക്കൽ കുഞ്ഞാപ്പുഹാജി, സി. ഷമീം, പി.പി. ഹംസക്കുട്ടി ഹാജി, സൈദ് വരിക്കോട്ടിൽ, അബ്ദു റഹ്മാൻ ടി.പി
നൗഷാദ് നാരങ്ങാടൻ, ഷാഫി
എ.പി ലത്തീഫ്, റഷീദ് വട്ടപ്പമ്പ്, എന്നിവർ പങ്കെടുത്തു
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !