വീതി കൂട്ടി നവീകരിച്ച് വളാഞ്ചേരി മൂച്ചിക്കൽ - കരിങ്കല്ലത്താണി ബൈപ്പാസ് റോഡ്; ചെയർമാനെ തലപ്പാവ് അണിയിച്ച് നാട്ടുകാർ

0

വീതി കൂട്ടി നവീകരിച്ച് വളാഞ്ചേരി മൂച്ചിക്കൽ - കരിങ്കല്ലത്താണി ബൈപ്പാസ് റോഡ്; ചെയർമാനെ തലപ്പാവ് അണിയിച്ച് നാട്ടുകാർ | Widening and upgrading Valancherry Moochikal - Karingalathani Bypass Road; Locals dressed the chairman in a turban

വളാഞ്ചേരി: വീതി കൂട്ടി നവീകരിച്ച മൂച്ചിക്കൽ - കരിങ്കല്ലത്താണി ബൈപാസ് റോഡ് ഉത്സവാന്തരീക്ഷത്തിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 

ഒരു നാടിന്റെ ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമം ക്കുറിച്ച് ക്കൊണ്ട് മൂച്ചിക്കൽ - കരിങ്കല്ലത്താണി ബൈപാസ് റോഡ് നാടിനായി സമർപ്പിച്ചത്. ദേശീയ പാത കുറ്റിപ്പുറം ഭാഗത്ത് നിന്ന് പട്ടാമ്പി റോഡിക്കും തിരിച്ചു മുള്ള വാഹനങ്ങൾക്ക് ജങ്ഷനിൽ പ്രവേശിക്കാതെ ബൈപാസ് വഴി തടസ്സമില്ലാതെ പോകാൻ ഈ പദ്ധതി നടപ്പിലായതോടെ സാധ്യമായത്. 

നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വകയിരുത്തിയാണ് റോഡിന്റെ പണി പൂർത്തീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്തത്തിൽ റോഡിന്റെ വീതി കൂട്ടുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അഷറഫ് അമ്പലത്തിങ്ങളുടെ നേതൃത്തത്തിലുള്ള ഇപ്പോഴത്തെ ഭരണ സമിതിയുടെ പ്രധാന അജണ്ടയായിരുന്നു മൂച്ചിക്കൽ - കരിങ്കല്ലത്താണി ബൈപാസ് റോഡിന്റെ വികസനം. മുപ്പത്തിനാലോളം വരുന്ന സ്ഥല ഉടമകൾ ഇരു ഭാഗത്തു നിന്നുമായി ഒരു മീറ്റർ സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. 

നാട്ടുക്കാരുടെ നേതൃത്തത്തിൽ നഗരസഭ ചെയർമാനെ തലപ്പാവ് അണിയിച്ച് വാദ്യമേളം, ശിങ്കാരിമേളo തുടങ്ങിയവയുടെ അകമ്പടിയോടെ കരിങ്കല്ലത്താണിയിൽ നിന്നും മൂച്ചിക്കലിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ സ്ഥലം വിട്ടു നൽകിയവർക്ക് നഗരസഭയുടെ സ്നേഹാദരവ് നഗരസഭ ചെയർമാൻ നൽകി ആദരിച്ചു. 

വീതി കൂട്ടി നവീകരിച്ച് വളാഞ്ചേരി മൂച്ചിക്കൽ - കരിങ്കല്ലത്താണി ബൈപ്പാസ് റോഡ്; ചെയർമാനെ തലപ്പാവ് അണിയിച്ച് നാട്ടുകാർ | Widening and upgrading Valancherry Moochikal - Karingalathani Bypass Road; Locals dressed the chairman in a turban

മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹീം മാരാത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, കൗൺസിലർ ഇ.പി അച്ചുതൻ കെ.എം ഗഫൂർ, പറശ്ശേറി അസൈനാർ, ടി.കെ ആബിദലി, സുരേഷ് പാറ്റത്തൊടി , സലാം വളാഞ്ചേരി, ഡോ.എൻ.എം മുജീബ് റഹ്മാൻ, സി.കെ റൂഫീന, വെസ്റ്റേൺ പ്രഭാകരൻ, സി.കെ അബ്ദുന്നാസർ, കെ.വി ഉണ്ണികൃഷ്ണൻ, ഡോ.എൻ.മുഹമ്മദലി, സുബൈർ മാസ്റ്റർ, കൗൺസിലർന്മാരായ നൂർജഹാൻ, തസ്ലീമ നദീർ, പി.പി ഹമീദ്, ഡോ.മുഹമ്മദ് റിയാസ് കെ.ടി, നാസർ ഇരിമ്പിളിയം, നീറ്റുക്കാട്ടിൽ മുഹമ്മദലി, പി.സുരേഷ്, ഹബീബ് പറമ്പയിൽ, വി.പി സാലിഹ്,നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദ്, അസിസ്റ്റന്റ് എജീനിയർ സോജൻ എം.പി തുടങ്ങിയവർ സംസാരിച്ചു ...
Content Highlights: Widening and upgrading Valancherry Moochikal - Karingalathani Bypass Road; Locals dressed the chairman in a turban
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !