പൊന്നാനി: വിദ്യാർത്ഥികൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിന് ആളുകൾ കടന്നുപോകുന്ന എടപ്പാൾ പൊന്നാനി റോഡിലെ സ്ലാബ് തകര്‍ന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ വഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കഴിഞ്ഞ ദിവസം പരാതി ലഭിച്ചിരുന്നു. പരാതി പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കിയതിൻ്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച തന്നെ അധികൃതർ തകർന്ന സ്ലാബ് മാറ്റി പുതിയ സ്ലാബിൻ്റെ പ്രവൃത്തി ആരംഭിച്ചു.
പരാതിക്കാരെ ഇക്കാര്യം മന്ത്രി തന്നെ സോഷ്യല്‍മീഡിയ വഴി അറിയിക്കുകയും ചെയ്തു.മന്ത്രിയുടെ ഇടപെടൽ ഏറെ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
Content Highlights: Slab broken in Ponnani; Minister Riaz intervened immediately
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !